മാത്യു വര്‍ഗീസ് (ബാബു)

മാത്യു വര്‍ഗീസ് (ബാബു)

ഹൂസ്റ്റണ്‍ : തടിയൂര്‍ പൊടിപ്പാറ തടത്തില്‍ പരേതരായ പി.എം വര്‍ഗീസിന്റെയും സാറാമ്മ ജോര്‍ജിന്റെയും മകന്‍ മാത്യു വര്‍ഗീസ് (ബാബു) 68 വയസ്സ്, ഹൂസ്റ്റണില്‍ നിര്യാതനായി. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയല്‍ മാര്‍ത്തോമ പള്ളിയാണ് മാതൃഇടവക. ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തില്‍ കുടുംബാംഗമാണ്. ബിന്‍സു (മകള്‍) ,ബീയ ( മകള്‍ ) ബിബിന്‍ (മകന്‍) മീര ( മരുമകള്‍ ) പൊതുദര്‍ശനം ഒക്ടോബര്‍ 12 ശനിയാഴ്ച രാവിലെ 10:30 ന് ഹൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകയില്‍ (12803 Sugar Ridge Boulevard, Stafford, Texas 77477) വച്ചും തുടര്‍ന്നുള്ള ശുശ്രൂഷ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ വച്ചും നടത്തപ്പെടുന്നതാണ്. report-അജു വാരിക്കാട്.