സി ജെ എബ്രഹാം
ഡാളസ്: ഇന്ത്യാ പെന്തക്കൊസ്ത് ദൈവസഭാ സീനിയര്‍ ശുശ്രൂഷകനും മലബാര്‍ പെന്തക്കൊസ്ത് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ പാസ്റ്റര്‍ സി ജെ എബ്രഹാം (86) അന്തരിച്ചു.
1968 കാലഘട്ടത്തില്‍ തൃശൂരില്‍ വന്ന് നെല്ലിക്കുന്ന് ഇന്ത്യാ പെന്തക്കൊസ്ത്‌ദൈവ സഭയുടെ ശുശ്രൂഷകനായി പ്രവര്‍ത്തിച്ച് സഭയുടെ ആത്മീയ പുരോഗതിയില്‍ ശക്തമായ നേതൃത്വം നല്‍കി. തുടര്‍ന്ന് കുടുംബമായി 1971-ല്‍ മലബാറിന്റ മണ്ണില്‍ യുവത്വത്തിന്റെ പ്രസരിപ്പില്‍ ഐ പി സി പ്രസ്ഥാനത്തിന്റെ മുന്നണി പ്രവര്‍ത്തകനായി പുതിയ സഭകള്‍ക്ക് തുടക്കം കുറിച്ചു. ഇന്നത്തെ മലബാറിലെ ഐ പി സി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ശക്തമായ നേതൃത്വം നല്‍കിയ പാസ്റ്റര്‍ സി ജെ എബ്രാഹം ചില വര്‍ഷങ്ങളായി വാര്‍Oക്യ സഹജമായ ക്ഷീണത്താല്‍ കോഴിക്കോട്ടുള്ള ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മലബാറിനെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന പാസ്റ്റര്‍ അബ്രഹാം 1971ല്‍ പാസ്റ്റര്‍ കെ ഇ എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം മലബാര്‍ ഐ പി സി പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുത്തു. മക്കളോടൊപ്പം അമേരിയയില്‍ എത്തി വിശ്രമ ജീവിതം നയിക്കാന്‍ അവസരം ലഭിച്ചിട്ടും അതെല്ലാം ഉപേക്ഷിച്ചു. മലബാറിന്റെ മണ്ണില്‍ത്തന്നെ എരിഞ്ഞടങ്ങാം എന്ന് പ്രതിജ്ഞ പാലിച്ചു തന്റെ പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു
ഭാര്യ: പരേതയായ ഏലിക്കുട്ടി (കൊട്ടാരക്കര കുട്ടിയപ്പന്‍ പാസ്റ്ററുടെ മകള്‍).
മക്കള്‍: മേഴ്‌സി ജേക്കബ്, ഗ്രെയ്‌സ് മത്തായി, ജെസ്സി പൗലോസ്, ജോയ്‌സ് വര്‍ഗീസ്, ബ്ലെസ്സി മാത്യു (എല്ലാവരും ഡാളസ്).
മരുമക്കള്‍: പരേതനായ മോന്‍സി ജേക്കബ്, സാം മത്തായി, പോള്‍ പൗലോസ്, ജെസ്ലി പൗലോസ്, ബിജോയ് മാത്യു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാം മത്തായി (ഡാളസ്) 972 689 6554. സംസ്‌കാരം പിന്നീട്.