എബി തോമസ്
ന്യൂയോര്‍ക്ക്: റാന്നി വലിയകാവ്, കരിക്കോട്ട് പൂച്ചെടിയില്‍ തോമസ് ഉമ്മന്‍ അന്നമ്മ തോമസ് ദമ്പതികളുടെ മകന്‍ എബി തോമസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
അനുഗൃഹീത ക്രിസ്തീയ ഗായികയും, പവര്‍ വിഷന്‍ യു.എസ്. എ. ന്യൂയോര്‍ക്ക് ക്വയര്‍ അംഗവും ആയ രമ്യ എലിസബത്ത് നൈനാന്റെ ഭര്‍ത്താവാണ്. എസ്ര, എമ്മ എന്നിവരാണ് മക്കള്‍.
ഭൗതിക ശരീരം ജനുവരി 15 വ്യാഴാഴ്ച വൈകിട്ട് 6:00 മണിക്ക് ന്യൂ ഹൈഡ് പാര്‍ക്കിലുള്ള ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapel, 2175 Jericho TPKE, New Hydepark, NY) പൊതു ദര്‍ശനത്തിന് വയ്ക്കുന്നതോടൊപ്പം ഐ.പി.സി. ന്യൂയോര്‍ക്ക് സഭയുടെ നേതൃത്വത്തില്‍ അനുസ്മരണ ശുശ്രൂഷ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 ന് ഇതേ ആലയത്തില്‍ ആരംഭിച്ച് അടക്കം നാസ്സാ നോള്‌സ് സെമിത്തേരിയില്‍ ഭൗതികശരീരം സംസ്‌കരിക്കും. എയ്മി ബിജു വര്‍ഗ്ഗീസ് പരേതന്റെ ഏക സഹോദരിയാണ്.