കൈനിക്കര കുഞ്ചെറിയ
ഡാളസ്: കൈനിക്കര കുഞ്ചെറിയ ഡാളസിലെ സണ്ണിവെയ്ലില്‍ അന്തരിച്ചു. ഡാളസ് സെന്റ് തോമസ് ദി അപ്പോസ്തലന്‍ സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ച് സഭയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈനിക്കര ജോര്‍ജ് (സിജു) സഹോദരനാണ്
ഭാര്യ:മറിയാമ്മ കുഞ്ചെറിയ. മക്കള്‍: ജോണ്‍സണ്‍ കുഞ്ചെറിയ (കാലിഫോര്‍ണിയ), വില്‍സണ്‍ കുഞ്ചെറിയ (ഡാളസ്). മരുമക്കള്‍: പ്രിയ ജോണ്‍സണ്‍, ബ്ലെസി വില്‍സണ്‍.
വേക്ക് ആന്റ് വ്യൂവിംഗ് സര്‍വീസസ് ഏപ്രില്‍ 21ന് വൈകിട്ട് അഞ്ചര മുതല്‍ എട്ടര വരെ ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ഫൊറോന ചര്‍ച്ചില്‍ നടക്കും. ഫ്യൂണറല്‍ സര്‍വീസ് ഏപ്രില്‍ 22ന് രാവിലെ പത്തരയ്ക്ക് ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ഫൊറോന ചര്‍ച്ചിലും തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങുള്‍ സേക്രട്ട് ഹാര്‍ട്ട് സെമിത്തേരി റോലറ്റിലും നടക്കും.