മറിയാമ്മ തോമസ്

മറിയാമ്മ തോമസ്

ന്യൂയോര്‍ക്ക്: കുരിയന്നൂര്‍ മര്‍ത്തോമാ ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക മറിയാമ്മ തോമസ് (മണി ടീച്ചര്‍) ന്യൂയോര്‍ക്കില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോണ്‍ തോമസ് കാവുംതുണ്ടിയില്‍. തിരുവല്ല കാവുംഭാഗം കല്ലറക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിനി തോമസ് വൈറ്റപ്ലൈന്‍സ് (ന്യൂയോര്‍ക്ക്), സിജി തോമസ് എല്‍മോണ്ട് ന്യൂയോര്‍ക്ക്. വെയിക് സര്‍വീസ് വ്യാഴാഴ്ച വൈകിട്ട് നാലു മുതല്‍ എട്ടു വരെ സെയിന്റ് ഗ്രിഗറി ദി എന്‍ലൈറ്റിനെര്‍ അര്‍മേനിയന്‍ ചര്‍ച്ച് ഹാളില്‍. (1131 NORTH ST WHITE PLAINS NY10605). സംസ്‌ക്കാര ശുശ്രൂഷകള്‍ 24ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ബ്രോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (360 BEDFORD PARK BLVD BRONX NY ) ആരംഭിക്കും. തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങുകള്‍ കെന്‍സീക്കോ സെമിത്തേരിയില്‍ (273LAKEVIEW AVE VALHALLA, NY).