മുളന്തറ വി എബ്രഹാം

മുളന്തറ വി എബ്രഹാം

ഇല്ലിനോയ്: മുളന്തറ വി എബ്രഹാം (അനിയന്‍കുഞ്ഞ്- 73) നിര്യാതനായി. ഭാര്യ: അന്നമ്മ എബ്രഹാം (മോളി). മക്കള്‍: സ്റ്റാന്‍ലി എബ്രഹാം (എബി), കാതറിന്‍ ജെ ബാബു (ആന്‍സി), മൈക്കിള്‍ എബ്രഹാം (സാജന്‍). മരുമക്കള്‍): സ്മിജ എബ്രഹാം (വാവ), അലക്‌സ് ബാബു. വേക്അപ് സര്‍വീസ് ഏപ്രില്‍ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെയും ഫ്യൂണറല്‍ സര്‍വീസ് ഏപ്രില്‍ ആറിന് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരേയും ഡിസ് പ്ലെയിന്‍സ് 382 പ്രോസ്‌പെക്ട് റോഡ് സിയോണ്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. സംസ്‌ക്കാര ചടങ്ങുകള്‍ ഏപ്രില്‍ ആറിന് രാവിലെ 11.30 മുതല്‍ 12.30 വരെ ഡിസ് പ്ലെയിന്‍സ് 700 എന്‍ റിവര്‍ റോഡ് ആള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ നടക്കും.