പ്രഫ. ചന്ദ്രമോഹനന്‍ പി വി
കോഴിക്കോട്: എരഞ്ഞിപ്പാലം ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് വിഭാഗം മുന്‍ പ്രഫസര്‍ പാനൂര്‍ പുതിയവീട്ടില്‍ ചന്ദ്രമോഹനന്‍ പി വി (78) നിര്യാതനായി. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം ആയിരുന്നു.
കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് ഭവന നിര്‍മാണ സഹകരണ സംഘം പ്രസിഡണ്ട് ആയി ദീര്‍ഘ കാലം സേവനം അനുഷ്ഠിച്ചു.
ഭാര്യ: ഡോ. ജയശ്രീ (പ്രോവിഡന്‍സ് കോളേജ് മുന്‍ സുവോളജി പ്രഫസര്‍). മകന്‍: വരുണ്‍, മരുമകള്‍: രഞ്ജു (എറണാകുളം). സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍.