സാറാമ്മ തോമസ്
ഷിക്കാഗോ: ഇരവിപേരൂര്‍ അഞ്ചനാട്ട് പാസ്റ്റര്‍ ഐസക് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (84) ചിക്കാഗോയില്‍ അന്തരിച്ചു. റാന്നി ചെത്തൊങ്കര പാട്ടമ്പലം കുടുംബാംഗമാണ്. ശവസംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 13നും 14നും നടക്കും.
മക്കള്‍: ബെറ്റി വര്‍ഗീസ്, സൂസന്‍ കോശി, സണ്ണി തോമസ്. മരുമക്കള്‍: ഈപ്പന്‍ വര്‍ഗീസ്, റെജി കോശി, മിനി തോമസ്. കൊച്ചുമക്കള്‍: ജെറിന്‍, ജഫറി, ക്രിസ്റ്റഫര്‍, എലിസ, കാലേബ്, റെബേക്ക, ജേക്കബ്. സഹോദരങ്ങള്‍: ഏലിയാമ്മ കുര്യന്‍, പാസ്റ്റര്‍ പി വി കുരുവിള, പി വി സൈമണ്‍, പരേതരായ അന്നമ്മ എബ്രഹാം, പി വി സാമുവേല്‍, മറിയാമ്മ.
സെപ്റ്റംബര്‍ 13ന് വൈകുന്നേരം 5:30 മുതല്‍ 8 മണി വരെ ഗ്രേസ് ലയ്ക്കിലെ പള്ളിയിലാണ് ശുശ്രൂഷകള്‍. (Fierce Church, 954 Brae Loch Road, Grace Lake). സെപ്റ്റംബര്‍ 14ന് നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഗര്‍ണിയിലുള്ള വാറന്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.