സര്‍പ്പത്തില്‍ ചാക്കോ താമ്പയില്‍ അന്തരിച്ചു
താമ്പാ: വെളിയനാട് (ആലപ്പുഴ) സര്‍പ്പത്തില്‍ ചാക്കോ (89) ഫ്‌ളോറിഡയിലെ താമ്പയില്‍ അന്തരിച്ചു.
സംസ്‌കാര ശുശ്രുഷകളും പൊതുദര്‍ശനവും സെപ്റ്റംബര്‍ 12 വ്യാഴാഴ്ച രാവിലെ 10:30 മുതല്‍ താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ ആരംഭിക്കും.
ഭാര്യ: അന്നമ്മ കണ്ണങ്കര കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനില്‍ (കാനഡ), സനില്‍ (കാനഡ), അജിത്ത് (യു കെ), സജിത്ത് (താമ്പാ).
മരുമക്കള്‍: അഞ്ചു (വാഴക്കല്‍, റാന്നി), സിനോള്‍ (പറപ്പള്ളില്‍, കട്ടച്ചിറ), സ്വപ്നാ (പഴുമാലില്‍, നീറിക്കാട്), നിലീനാ (മുല്ലൂര്‍, മടമ്പം).
സഹോദരങ്ങള്‍: സ്റ്റീഫന്‍ സര്‍പ്പത്തില്‍ (വെളിയനാട്), ഫാദര്‍ ജോസ് സര്‍പ്പത്തില്‍ (ബാംഗ്ലൂര്‍), പാച്ചികുഞ്ഞു സര്‍പ്പത്തില്‍ (കാര്‍ലിഫോര്‍ണിയ), അന്നമ്മ ഉറുമ്പത്ത് (കാരിത്താസ്), ഫിലോമിന വട്ടക്കളം (ന്യൂ യോര്‍ക്ക്), മറിയക്കുട്ടി മുണ്ടക്കല്‍ (നീറിക്കാട്), ത്രേസ്യാമ്മ ഇടത്തിപ്പറമ്പില്‍ (കണ്ണങ്കര).