സേവിയർ സെബാസ്റ്റ്യൻ

സേവിയർ സെബാസ്റ്റ്യൻ

കൊച്ചി: കേരള കെമിക്കൽസ് ആൻഡ് പ്രോട്ടീൻസ് ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ സേവിയർ സെബാസ്റ്റ്യൻ പുല്ലാങ്കളം (96) നിര്യാതനായി. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ജനറൽ മാനേജർ (മാർക്കറ്റിംഗ്) ആയിരുന്ന അദ്ദേഹം എറണാകുളം ലിസി ഹോസ്പിറ്റൽ, ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ (വൈക്കം) തുടങ്ങിയ സ്ഥാപനങ്ങളിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭൗതികശരീരം ജനുവരി 27 ന് ചൊവ്വാഴ്ച 12 മണിക്ക് എറണാകുളം പാടിവട്ടത്ത് പുല്ലാങ്കളം കൊണ്ടുവരുന്നതും 1.30ന് വസതിയിലെ ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് വെണ്ണല സെൻറ് മാത്യൂസ് പള്ളിയിൽ പൊതു ദർശനവും നാലുമണിക്ക് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: തങ്കമ്മ വിതയത്തിൽ കുടുംബാംഗമാണ്. ചങ്ങനാശ്ശേരി എം എൽ എയും കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനും ആയിരുന്ന പരേതനായ പി ജെ സെബാസ്റ്റ്യൻ പുല്ലാങ്കളത്തിന്റെ പുത്രനാണ്.