ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ സിറ്റി ഹാളില്‍ നഗരത്തിന്റെ സാമൂഹ്യ, വ്യാവസായിക, ആരോഗ്യ രംഗങ്ങളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നടന്ന പ്രത്യേക യോഗത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ സജീവമായി പങ്കെടുത്തു.
ഫിലാഡല്‍ഫിയ മേയര്‍ ഷെറില്‍ പാര്‍ക്കര്‍, ഫിലാഡല്‍ഫിയ സിറ്റി പോലീസ് കമ്മീഷണര്‍ കെവിന്‍ ബെഥേല്‍ ഉള്‍പ്പെടെ സിറ്റിയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ യോഗത്തിനു നേതൃത്വമേകാന്‍ എത്തിച്ചേരുകയുണ്ടായി.
ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ മലയാളികളായ അലക്‌സ് തോമസ്, ജോബി ജോര്‍ജ്, ജോര്‍ജ് ഓലിക്കല്‍, ഫിലിപ്പോസ് ചെറിയാന്‍, ജോണ്‍ പണിക്കര്‍, സുമോദ് ടി നെല്ലിക്കാല എന്നിവര്‍ പങ്കെടുത്തു.
നഗരത്തിന്റെ സാമൂഹ്യ, വ്യാവസായീക, ആരോഗ്യ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികളും പങ്കെടുത്തു.
ഫിലാഡല്‍ഫിയ സിറ്റിയുടെ വളര്‍ച്ചയും ജനങ്ങളുടെ സംരക്ഷണവും ആയിരുന്നു പ്രധാനമായും ചര്‍ച്ചയായത്. സിറ്റി ഗവണ്മെന്റ് പ്രതിനിധികള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ അനുകൂലമായി പരിഗണിക്കുമെന്നും പരസ്പര സഹകരണത്തിന് മുന്നോട്ടുപോകുമെന്നും ഉറപ്പുനല്‍കി.
യോഗം ഇന്ത്യന്‍ സമൂഹം നഗര ഭരണത്തോട് കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിലും പങ്കാളിത്തം വിപുലപ്പെടുത്തുന്നതിനും സഹായകമായി. ഈ യോഗം ഏഷ്യന്‍ സമൂഹത്തിന്റെ നഗരസഭയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നുവെന്ന അഭിപ്രായം ഏഷ്യന്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. മാഹന്‍ പാര്‍ക്ക് പ്രകടിപ്പിച്ചു.
