ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക് (ഐനാനി) ഈ വര്‍ഷത്തെ നഴ്‌സസ് ഡേ മെയ് പതിനേഴ് ശനിയാഴ്ച വിവിധ്യ പരിപാടികളോടെ ആഘോഷിക്കും. ക്യൂന്‍സ് ഫ്‌ലോറല്‍ പാര്‍ക്കില്‍ 80-51 261 സ്ട്രീറ്റിലെ പി എസ് 115 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പത്തു മണിക്ക് ആഘോഷത്തിന് തുടക്കമാകും. ഐനാനി പ്രസിഡന്റ് ഡോ. ഷൈല റോഷിന്‍ സ്വാഗതനം പറഞ്ഞു.
സമൂഹത്തിനും ആരോഗ്യ പരിപാലനത്തിനും നഴ്‌സുമാര്‍ നല്‍കുന്ന അമൂല്യവും സമാനതകളില്ലാത്തതുമായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി നീക്കിവച്ചിട്ടുള്ളതാണ് നഴ്‌സസ് ഡേ. 1974-ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ആയിരുന്നു ഒരാഴ്ച നഴ്‌സുമാരുടെ ആഴ്ചയായി നാമകരണം ചെയ്തു പ്രഖ്യാപിച്ചത്. അതിനു മുന്‍പ് 1954 മുതല്‍ നഴ്‌സിംഗ് പ്രൊഫെഷന്റെ പയനിയര്‍ ആയ ഫ്‌ലോറെന്‍സ് നൈറ്റിന്‍ഗേലിന്റ ജന്മദിനം നഴ്‌സിങ്ങിന്റെ തന്നെ ദിനമായി പല വിധത്തില്‍ രാജ്യത്ത് ആഘോഷിക്കപ്പെടുന്നുണ്ടായിരുന്നു. മെയ് 12 ഇന്റര്‍നാഷണല്‍ നേഴ്‌സ് ഡേ ആയി ഇന്റര്‍നാഷണല്‍ നഴ്‌സിംഗ് കൗണ്‍സിലും 1974-ല്‍ പ്രഖ്യാപിച്ചു.
മോലോയ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് ഡയറക്റ്ററും പ്രൊഫെസ്സരുമായ ഡോ. ജെന്നെഫെര്‍ എമിലി മന്നിനോ മുഖ്യാതിഥി ആയിരിക്കും. വിശിഷ്ടാതിഥികളായി അസ്സംബ്ലിമാന്‍ എഡ്വേര്‍ഡ് ബ്രൗണ്‍സ്റ്റീന്‍, അസ്സെംബ്ലി വുമന്‍ മിഷേല്‍ സോളാജെസ്, നാസോ കൗണ്ടി ലെജിസ്ലേറ്റര്‍ കാരി സോളാജെസ് എന്നിവര്‍ പങ്കെടുക്കും. വര്‍ണ്ണ വൈവിധ്യങ്ങളായ കലാ-സാംസ്‌കാരിക പരിപാടികള്‍ ആഘോഷത്തിന് അകമ്പടി നല്‍കും. പ്രവേശനം സൗജന്യമാണ്. http://tinyurl.com/inanynursesday25 എന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്ത ആഘോഷത്തില്‍ പങ്കു ചേരാന്‍ ഐനാനി നേതൃത്വം താല്പര്യപ്പെടുന്നു.