ന്യൂഡല്‍ഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. സിആര്‍പിഎഫ് ജവാന് അറസ്റ്റിലായ ചാരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ രാജ്യവ്യാപക റെയ്ഡ് നടത്തിയത്. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ പാകിസ്ഥാന് ഇന്റലിജന്റ് ഓപ്പറേറ്റീവ്സിനുവേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഛാരശൃംഖലയുടെ കണ്ണികളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ ഇലക്ടോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളുമടക്കം തെളിവുകള്‍ എന്‍ഐഎ സംഘം പിടിച്ചെടുത്തു.
2023 മുതല്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്കിയ കേസില്‍ സിആര്‍പിഎഫ് എഎസ്ഐയായ മോത്തി റാമിനെ മെയ് 20 നാണ് എന്‍എഐ അറസ്റ്റുചെയ്തത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിന് പകരം ഒന്നിലധികം സാമ്പത്തിക ഇടപാടുകളിലൂടെ ഫണ്ട് കൈപ്പറ്റിയെന്നുമാണ് കേസ്.
പാകിസ്ഥാനുവേണ്ടി ചാരവൃത്തി; 15 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന
