ന്യൂയോര്‍ക്ക്: തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ അസോസിയേഷന്‍ ഓഫ് മാര്‍ ഇവാനിയോസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് (അമിക്കോസ്) നോര്‍ത്ത് ഈസ്റ്റ് റീജിയണലിന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒത്തുകൂടല്‍ ന്യൂജേഴ്‌സി റിസോയ് റസ്റ്റോറന്റില്‍ മെയ് 10ന് ശനിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ നടത്തും.
മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഒത്തുചേരല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളില്‍ ഇപ്പോഴും ആഴത്തില്‍ വേരോടുന്ന വൈകാരികതയെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലും മധുരമേറിയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനും പുതിയ വ്യക്തിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമാക്കിയുള്ളതാണന്ന് അമിക്കോസ് പ്രസിഡന്റ് സാബു തോമസ് (ഷിക്കാഗോ), പി ആര്‍ ഒ ജിമ്മി കുളങ്ങര (ഡാലസ്) എന്നിവര്‍ അറിയിച്ചു.
നോര്‍ത്ത് ഈസ്റ്റ് റീജിയണില്‍പ്പെട്ട എല്ലാ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളെയും ഈ ഒത്തുചേരല്‍ സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ സജി ഫിലിപ്പ് (732 829 1272) അറിയിച്ചു.