അനശ്വരം മാമ്പിള്ളി
ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി ഡാളസ് 'എഴുത്തുകാരനൊപ്പം ഒരു സായാഹ്നം' പരിപാടി സംഘടിപ്പിച്ചു. സാഹിത്യകാരനും സിനിമ പ്രവര്‍ത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടി.
പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ- സാഹിത്യ സംഗമത്തില്‍ പങ്കുവെച്ചു.
സാഹിത്യ സൃഷ്ടികളിലെ സാമൂഹിക പ്രസക്തി, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച നടത്തി. ഡാളസ്സിലെ സാമൂഹ്യ സാഹിത്യ മേഖലയിലെ അഭ്യുദയകാംക്ഷികള്‍ പങ്കെടുത്തു.
