ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫെറോന ദൈവാലയത്തില്‍ പരി. കന്യകാമറിയത്തിന്റെ ജനനത്തിരുന്നാളിന് അനുബന്ധിച്ച് മേരി നാമധാരികളുടെ മരിയന്‍ സംഗമം നടത്തപ്പെട്ടു. അന്നേ ദിവസം 160 വനിതകള്‍ ചേര്‍ന്ന് പരി. അമ്മയുടെ പിറവിത്തിരുന്നാള്‍ ഏറ്റെടുത്തു നടത്തി. പരി. അമ്മയുടെ രൂപം വഹിച്ച് കൊണ്ട് നടത്തിയ മരിയന്‍ പ്രദക്ഷിണം ഏവര്‍ക്കും ഹൃദ്യമായ അനുഭവമായിരുന്നു. വിമണ്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ മെഴ്‌സി ചെമ്മലക്കുഴിയില്‍ സംഗമത്തിന് നേതൃത്വം നല്‍കി.
ആത്മീയ ഉണര്‍വേകി ബെന്‍സന്‍വില്‍ ഇടവക മരിയന്‍ സംഗമം
