ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം 'ഇതിഹാസ മൗനങ്ങള്‍' അരങ്ങേറി

ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം 'ഇതിഹാസ മൗനങ്ങള്‍' അരങ്ങേറി


ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) ദ്വൈവാര്‍ഷിക കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ കേരളപ്പിറവി ആഘോഷപരിപാടിയില്‍ ഭരതകല തിയേറ്റേഴ്‌സിന്റെ ലഘു നാടകം 'ഇതിഹാസ മൗനങ്ങള്‍' അവതരിപ്പിച്ചു. അമേരിക്കയിലെ സാഹിത്യ- കലാ -സാംസ്‌ക്കാരിക നായകന്മാരുടെ സാന്നിധ്യത്തിലായിരുന്നു 'ഇതിഹാസ മൗനങ്ങള്‍'അവതരിപ്പിച്ചത്.അതുകൊണ്ടുതന്നെ നിരീക്ഷകരായ ആസ്വാദകരുടെയും പ്രതിഭകളായ ആസ്വാദകരുടെയും സാന്നിധ്യത്തില്‍ ഭരതകല തിയേറ്ററിന്റെ കലാകാരന്മാര്‍ മനം കവരുന്ന രീതിയില്‍ അരങ്ങു നിറഞ്ഞാടി. അമേരിക്കയിലെ നാടക ചരിത്രത്തില്‍ തന്നെ ഒരു പക്ഷേ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രമേയത്തോടുകൂടി ഒരു നാടകം വളരെ പുതുമയോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 'ഇതിഹാസ മൗനങ്ങള്‍' നാടകത്തിലെ സംഭാഷണങ്ങള്‍ ബിന്ദു ടി ജിയും സംവിധാനം ഹരിദാസ് തങ്കപ്പനും സഹ സംവിധാനം അനശ്വര്‍ മാമ്പിള്ളിയും നിര്‍വഹിച്ചു. ശബ്ദമിശ്രണം/പശ്ചാത്തല സംഗീതം ഷാലു ഫിലിപ്പ്.