ന്യൂജേഴ്സി : യുഎസില്‍ കയാക്കിങ്ങിനിടെ അപകടത്തില്‍പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുങ്ങിമരിച്ച ആലപ്പുഴ സ്വദേശി ബിബിന്‍ മൈക്കിളിന്റെ (40) സംസ്കാരം ജൂണ്‍ 2 ന് നടക്കും.
പൊതുദര്‍ശനം ജൂണ്‍ 1ന് വൈകുന്നേരം 5 മണിക്ക് ന്യൂജേഴ്സി സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ (St. George Syro Malabar Catholic Church 408 Getty Ave, Paterson, NJ, 07504 ).
സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ രണ്ടാം തീയതി രാവിലെ 9 മണിക്ക് ന്യൂജേഴ്സി സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയിലും (St. George Syro Malabar Catholic Church 408 Getty Ave, Paterson, NJ, 07504 ) തുടര്‍ന്ന് സംസ്കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ സെമിത്തേരിയിലും (George Washington Memorial Cemetery 234 Paramus Road, Paramus, NJ, 07652) നടക്കും.
നോര്‍വുഡിലുള്ള മെഡോ കോര്‍ട്ടില്‍ താമസിക്കുന്ന ആലപ്പുഴ തത്തംപള്ളി തുണ്ടിപ്പറമ്പില്‍ പാപ്പച്ചന്റെ മകനായ
ബിബിന്‍ മൈക്കിള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കയാക്കിംഗിന് പോയതാണ്. ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് എത്തിയ സംഘത്തിലെ രണ്ട് മുതിര്‍ന്നവരുടെ കയാക്കിംഗ് വഞ്ചി കാറ്റില്‍ മറിഞ്ഞു. അവര്‍ സഹായത്തിനായി വിളിച്ചപ്പോള്‍ തീരത്ത് നിന്ന ബിബിന്‍ വെള്ളത്തിലേക്ക് ചാടി. പകുതി ദൂരം എത്തിയപ്പോള്‍ വെള്ളത്തില്‍ മുങ്ങി മരണമടയുകയായിരുന്നു എന്ന് പൊക്കോണോ മൗണ്ടന്‍ റീജിയണല്‍ പോലീസ് പറഞ്ഞു. മുങ്ങല്‍ വിദഗ്ദ്ധനാണ് മൈക്കിളിന്റെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെടുത്തത്.
ബിബിന്‍ മൈക്കിള്‍ എ എ എ വെല്‍ത്ത് ബില്‍ഡേഴ്സ് എല്‍ എല്‍ സിയുടെ സഹസ്ഥാപകനും, മൂന്ന് കുട്ടികളുടെ പിതാവും, ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്നു.
ഭാര്യയും മൂന്ന് മക്കളുമുണ്ട്
WAKE YOU TUBE LINK: https://youtube.com/live/uaucJspzQPU?feature=share
FUNERAL SERVICE: https://www.youtube.com/live/1Uon4N3pcbA