ഷിക്കാഗോ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 7 ന്

ഷിക്കാഗോ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 7 ന്


ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 41-ാമത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 7 ശനി വൈകിട്ട് 5 ന് മാര്‍തോമാശ്ലീഹ സീറോമലബാര്‍ കാതലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 St. Charles Rd Bellwood) ആരംഭിക്കും.

ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനുശേഷം ആരാധനയും പൊതുസമ്മേളനവും എക്യുമെനിക്കല്‍ കൗണ്‍സിലിലെ അംഗങ്ങളായ 17 ദേവാലയങ്ങളില്‍ നിന്നും മനോഹരങ്ങളായ സ്‌കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവയും അരങ്ങേറും. 17 ദേവാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി എക്യുമെനിക്കല്‍ ക്വയര്‍ പ്രത്യേക ഗാനങ്ങള്‍ ആലപിക്കും.

ക്രിസ്മസ് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് റവ. ഫാദര്‍ ഹാം ജോസഫ് (ചെയര്‍മാന്‍) ആന്റോ കവലയ്ക്കല്‍ (കണ്‍വീനര്‍) ഏലിയാമ്മ പുന്നൂസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) ഉള്‍പ്പെടെ 20 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ജേക്കബ് ജോര്‍ജ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍, റോഡ്‌നി സൈമണ്‍, ജോര്‍ജ് മാത്യു സാറ വര്‍ഗീസ്, ഏബ്രഹാം ജോര്‍ജ്, ജോയ്‌സ് ചെറിയാന്‍, സിബി മാത്യു, ഷീബ ഷാബു (സ്‌റ്റേജ്), ആഗ്നസ് തെങ്ങുംമൂട്ടില്‍, സുശീല ജോണ്‍സണ്‍, സിബിള്‍ ഫിലിപ്പ്, സിനില്‍ ഫിലിപ്പ്, മഞ്ജു ബേബി , കാര്‍മല്‍ തോമസ് (ഗ്രീന്‍ റൂം), ജെയിംസ് പുത്തന്‍ പുരയില്‍, സൈമണ്‍ തോമസ് (ഫുഡ്), മാത്യു മാപ്ലേട്ട്, വര്‍ഗീസ് ഫലിപ്പ് (വോളന്റിയര്‍ ക്യാപ്റ്റന്‍സ്) എന്നിവര്‍ സബ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.

അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും, അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവും എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളാണ്.

റവ. സഖറിയാല്‍ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസി), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോര്‍ജ് (ജോ. സെക്ര), ജോക്കബ് കെ. ജോര്‍ജ് (ട്രഷറര്‍), വര്‍ഗീസ് പാലമലയില്‍ (ജോ. ട്രഷറര്‍)എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.

ക്രിസ്മസ് ആഘോഷം കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സഹായ പദ്ധതി, യുവജനങ്ങള്‍ക്കുള്ള ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ വനിത വിഭാഗം നടത്തുന്ന വിനോദ സഞ്ചാര യാത്രകള്‍, സണ്‍ഡേ സ്‌കൂള്‍ കലാമേള, ടാലന്റ് നൈറ്റ്, വേള്‍ഡ് ഡേ പ്രയര്‍, കുടുംബ സമ്മേളനം, യൂത്ത് റിട്രീറ്റ്, എക്യുമെനിക്കല്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയവയും എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.