വാഷിംഗ്ടണ്‍: തന്റെ ശക്തനായ സഖ്യകക്ഷിയും ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കടുത്ത വിമര്‍ശകനുമായ ഫ്‌ളോറിഡ റിപ്പബ്ലിക്കന്‍ മാറ്റ് ഗെയ്റ്റ്‌സിനെ അറ്റോര്‍ണി ജനറലായി നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് നിയമനിര്‍മ്മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. സ്ഥിരീകരണത്തിന് സെനറ്റിന്റെ അംഗീകാരം ആവശ്യമുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ സൂക്ഷ്മ പരിശോധനാവേളയില്‍ മിതവാദികളായ റിപ്പബ്ലിക്കന്‍മാരല്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.
'ഇത് എന്റെ ചിന്തയില്‍ ഉണ്ടായിരുന്നില്ലെന്ന് സെനറ്റര്‍ ലിസ മുര്‍ക്കോവ്‌സ്‌കി (ആര്‍, അലാസ്‌ക) പറഞ്ഞു, ഇത് ഗുരുതരമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെലക്ഷനില്‍ താന്‍ ഞെട്ടിപ്പോയെന്ന് സെനറ്റര്‍ സൂസന്‍ കോളിന്‍സ് (ആര്‍, മെയ്ന്‍) പറഞ്ഞു. 'അദ്ദേഹത്തിന്റെ വാദം കേള്‍ക്കലില്‍ ധാരാളം ചോദ്യങ്ങള്‍ ഉയരുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു.
വര്‍ഷളായി നിരവധി ക്രിമിനല്‍ അന്വേഷണങ്ങളുടെ പേരില്‍ താനും കൂട്ടാളികളും ഏറ്റുമുട്ടിയിട്ടുള്ള ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ കൂടുതല്‍ പ്രസിഡന്റിന്റെ നിയന്ത്രണത്തിലാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്തിന്റെ നിര്‍ദ്ദേശപ്രകാരം, 2020 ലെ തിരഞ്ഞെടുപ്പ് അസാധുവാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിന് ശേഷം ക്ലാസിഫൈഡ് രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തുവെന്നും ആരോപിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ട്രംപിനെ വിചാരണ ചെയ്തിരുന്നു. ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ രണ്ട് കേസുകളും അവസാനിക്കുമെന്ന് ഉറപ്പാണ്.
തന്റെ ഇഷ്ടത്തിനനുസരിച്ച് നീതിന്യായ വകുപ്പിനെ വരുതിയ്ക്കു നിര്‍ത്തുന്നതില്‍ ട്രംപിനെ സഹായിക്കാന്‍ 42 കാരനായ ഗെയ്റ്റ്‌സിന് കഴിയും. ബൈഡന്‍ ഭരണകൂടത്തിന് കീഴിലുള്ള വകുപ്പ് രാഷ്ട്രീയ കാരണങ്ങളാല്‍ ട്രംപിനെ ലക്ഷ്യമിട്ടുവെന്നും 2021 ജനുവരി 6 ന് നിയമനിര്‍മ്മാതാക്കള്‍ ജോ ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ വിജയം സാക്ഷ്യപ്പെടുത്തുമ്പോള്‍ ക്യാപിറ്റോള്‍ ആക്രമിച്ച കലാപകാരികളോട് സഹതാപം പ്രകടിപ്പിച്ചതായും ഗെയ്റ്റ്‌സ് വാദിച്ചിരുന്നു. ലൈംഗിക ദുരുപയോഗം, നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗം എന്നിവയുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ഹൗസ് എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണം നേരിടുന്നയാളാണ് ഗെയ്റ്റ്‌സ്. ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.
വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഗ്രീന്‍ ബെററ്റ് മുന്‍ സൈനികനായ റിപ്പബ്ലിക്കന്‍ മൈക്ക് വാള്‍ട്ട്‌സ് പോലുള്ള ഉന്നതതല സര്‍ക്കാര്‍ സ്ഥാനങ്ങള്‍ക്കായുള്ള ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ചില നാമനിര്‍ദ്ദേശങ്ങള്‍ കോളിളക്കം സൃഷ്ടിച്ചു. മറ്റൊരു ബുധനാഴ്ചത്തെ പ്രഖ്യാപനത്തില്‍, മുന്‍ ഹവായ് റിപ്പബ്ലിക്കന്‍ തുളസി ഗബ്ബാര്‍ഡ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്ന് നിയുക്ത പ്രസിഡന്റ് പറഞ്ഞു.
മുന്‍ ഡെമോക്രാറ്റായ ഗബ്ബാര്‍ഡ്, നാഷണല്‍ ഇന്റലിജന്‍സ് പ്രോഗ്രാം, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി കൗണ്‍സില്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുകയും തന്ത്രപ്രധാനമായ രഹസ്യാന്വേഷണ കാര്യങ്ങളില്‍ പ്രസിഡന്റിനെ ഉപദേശിക്കുകയും ചെയ്യുന്ന നിര്‍ണായക കാബിനറ്റ് തലത്തിലുള്ള ചുമതലയിലേക്കാണ് നിയമിക്കപ്പെടുന്നത്. ട്രംപിന്റെ ഏറ്റവും ഉയര്‍ന്ന പ്രൊഫൈല്‍ പിന്തുണക്കാരില്‍ ഒരാളായിരുന്നു അവര്‍, സ്വദേശത്തും വിദേശത്തുമുള്ള യുഎസ് ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ കഴിവിനെ അവര്‍ പുകഴ്ത്തിയിരുന്നു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് അനുകൂലമെന്ന് കരുതിയ മുന്‍കാല പരാമര്‍ശങ്ങളില്‍ ഡെമോക്രാറ്റുകളില്‍ നിന്നും ചില റിപ്പബ്ലിക്കന്‍മാരില്‍ നിന്നും അവര്‍ക്കെതിരെ രോഷം ഉയര്‍ന്നിരുന്നു.
ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് ഗെയ്റ്റ്‌സിനെ 'നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പക്ഷപാതപരമായ ആയുധവല്‍ക്കരണം' അവസാനിപ്പിക്കുന്ന 'വളരെ പ്രതിഭാധനനും ദൃഢതയുള്ളവനുമായ അഭിഭാഷകന്‍' എന്ന് വിശേഷിപ്പിച്ചു. തുള്‍സി ഗബ്ബാര്‍ഡ് രാജ്യത്തിനും എല്ലാ അമേരിക്കക്കാരുടെയും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ വ്യക്തി എന്നും ട്രംപ് പറഞ്ഞു.
ഫ്‌ളോറിഡ കോണ്‍ഗ്രസ് അംഗം മാറ്റ് ഗെയ്റ്റ്‌സിനെ അറ്റോര്‍ണി ജനറലായി തിരഞ്ഞെടുത്ത് ട്രംപ് ;തുളസി ഗബ്ബാര്‍ഡ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍