വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപ്, അമേരിക്കന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും പ്രസിഡന്റാകാനുള്ള സാധ്യതയെക്കുറിച്ച് സൂചന നല്‍കി. ഹൗസ് റിപ്പബ്ലിക്കന്‍മാരോട് സംസാരിക്കുമ്പോള്‍, തന്റെ അനുയായികള്‍ പ്രോത്സാഹിപ്പിച്ചാല്‍ വീണ്ടും മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നിരുന്നാലും, യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി പ്രസിഡന്റുമാരെ രണ്ട് ടേമുകളായി പരിമിതപ്പെടുത്തുന്നു, അതായത് ട്രംപ് വീണ്ടും മത്സരിക്കണമെങ്കില്‍ ഈ ഭേദഗതി റദ്ദാക്കേണ്ടതുണ്ട്.
22-ാം ഭേദഗതി അസാധുവാക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം ഇതിന് ഹൗസിലും സെനറ്റിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും തുടര്‍ന്ന് 50 സംസ്ഥാനങ്ങളില്‍ 38 എണ്ണത്തിന്റെ അംഗീകാരവും ആവശ്യമാണ്. 1951-ല്‍ സ്ഥാപിതമായ ഈ ഭേദഗതി, ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റിന്റെ നാല് ടേം പ്രസിഡന്‍സിയെത്തുടര്‍ന്ന് ഏതെങ്കിലും പ്രസിഡന്റിനെ രണ്ട് തവണയില്‍ കൂടുതല്‍ സേവിക്കുന്നതില്‍ നിന്ന് തടയുന്നതിനാണ് സൃഷ്ടിച്ചത്.
യു.എസിന്റെ 47-ാം പ്രസിഡന്റായി സമഗ്രാധിപത്യം നേടി വൈറ്റ് ഹൗസില്‍ മടങ്ങിയെത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. സെനറ്റില്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞു ട്രംപിന്റെ പാര്‍ട്ടി. കോണഗ്രസിലും ഏതാണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും തന്റെ ഏറ്റവും വിശ്വസ്തരായ ആളുകളെയാണ് ട്രംപ് നിയമിച്ചുകൊണ്ടിരിക്കുന്നത്. യുഎസ് സുപ്രീംകോടതിയിലാകട്ടെ റിപ്പബ്‌ളിക്കന്‍ ആധിപത്യമാണ് താനും. ഇത്രയും ശക്തനായ ട്രംപിന് എതിരാളികളേ ഇല്ല. യുഎസിന്റെ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ട്രംപിന് ഇനി വലിയ പ്രയാസമൊന്നുമില്ല.
വിവാദ പ്രസ്താവനകള്‍ നടത്തുന്നതിനോട് കടുത്ത അഭിനിവേശം വെച്ചുപുലര്‍ത്തുന്ന ട്രംപ് പതിവ് തെറ്റിക്കാതെയാണ് മൂന്നാമതും പ്രിസിഡന്റാകാനുള്ള താല്പരം പ്രകടിപ്പിച്ചത്. പ്രവര്‍ത്തകര്‍ക്ക് താത്പര്യമില്ലെങ്കില്‍ ആ പദ്ധതി താന്‍ ഉപേക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
2016-ല്‍ ആദ്യമായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ ട്രംപ് 2024-ലെ ആധികാരിക വിജയത്തോടെ രണ്ടാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. യു.എസ്. ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്റായി മത്സരിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ യു.എസ് ഭരണഘടന പൊളിച്ചെഴുതാനുള്ള പുറപ്പാടിലാണ് ട്രംപ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
1951-ല്‍ ഫ്രാങ്ക്ലിന്‍ ഡി റൂസ് വെല്‍റ്റ് യുഎസ് പ്രസിഡന്റായി നാല് ടേം പൂര്‍ത്തിയാക്കിയതിന് ശേഷം നടന്ന ഭരണഘടനയുടെ 22-ാം ഭേദഗതിക്ക് ശേഷമാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്തായാലും ഈ പ്രസിഡന്‍്ഷ്യല്‍ ടേം പൂര്‍ത്തിയാകുമ്പോള്‍ ട്രംപിന് 82 വയസാകും.
മൂന്നാമതും പ്രസിഡന്റാകാന്‍ ട്രംപിന് ആഗ്രഹം; ഭരണഘടന ഭേദഗതി ചെയ്യുമോ?