'പ്രപഞ്ചത്തില്‍ മനുഷ്യര്‍ ഒറ്റയ്ക്കല്ല' എന്നതിന് യുഎസ്. ഗവണ്‍മെന്റിന്റെ പക്കല്‍ തെളിവുകളുണ്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥരുടെ ഒരു 'സംഘം' വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ലൂയിസ് എലിസോണ്ടോ കോണ്‍ഗ്രസിന് മുമ്പാകെ മൊഴി നല്‍കി.
ശൂന്യാകാശത്തെ അജ്ഞാതവും അസാധാരണവുമായ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന പ്രതിരോധ വകുപ്പിന്റെ അഡ്വാന്‍സ്ഡ് എയ്‌റോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാമിന്റെ (എഎടിഐപി) മുന്‍ തലവനായിരുന്നു ലൂയിസ് എലിസോണ്ടോ. അദ്ദേഹത്തൊടൊപ്പം മറ്റ് സാക്ഷികളും ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കി.
പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല എന്ന വസ്തുത മറച്ചുവെക്കുന്നതിനു വേണ്ടി 'അമിതമായ രഹസ്യാത്മകത നിര്‍ബന്ധമാക്കിയതിനാല്‍ വിശ്വസ്തരായ സിവില്‍ സര്‍വീസുകാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ ഗുരുതരമായ തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനു കാരണമായെന്ന് എലിസോണ്ടോ പറഞ്ഞു.
'യുഎപി വിഷയം ഉള്‍പ്പെടുന്ന നമ്മുടെ സ്വന്തം സര്‍ക്കാരിനുള്ളിലെ ഒരു ചെറിയ കേഡര്‍ അടിച്ചമര്‍ത്തലിന്റെയും ഭീഷണിപ്പെടുത്തലിന്റെയും ഒരു സംസ്‌കാരം സൃഷ്ടിച്ചു. അതില്‍ മുന്‍ സഹപ്രവര്‍ത്തകരില്‍ പലരും ഒപ്പം താനും വ്യക്തിപരമായി ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു..
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുറന്നുപറയുന്നതിന് മുന്നോട്ട് വരാന്‍ ഭയപ്പെടുന്ന വിസില്‍ബ്ലോവര്‍മാരെ സംരക്ഷിക്കുന്ന നിയമനിര്‍മ്മാണം നടപ്പാക്കണമെന്നും എലിസോണ്ടോ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചു.
'അമേരിക്കക്കാര്‍ എന്ന നിലയില്‍ നമുക്ക് സത്യം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകം സത്യം അര്‍ഹിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎപികളെക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാരിനുള്ളിലെ ഘടകങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് തെളിവുകള്‍ നിയമവിരുദ്ധമായി മറച്ചുവെക്കുന്നുണ്ടോ എന്ന് തിരിച്ചറിയുവാനും നിയമനിര്‍മ്മാതാക്കള്‍ നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമാണ് വാദം കേള്‍ക്കല്‍.
ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് പെന്റഗണിന്റെ ഓള്‍-ഡൊമെയ്ന്‍ അനോമാലി റെസല്യൂഷന്‍ ഓഫീസ്.
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍