ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റിന്റെ ഔപചാരികമായ കിക്ക് ഓഫ് പ്രശസ്ത മലയാള സിനിമാ നടന്‍ ജയറാം നിര്‍വ്വഹിച്ചു. ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിലാണ് കിക്ക് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടത്. ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായ ടോണി കിഴക്കേക്കുറ്റ്, സഞ്ജു പുളിക്കത്തൊട്ടിയില്‍, ജോയി നെടിയകാലായയില്‍, ഷൈബു കിഴക്കേക്കുറ്റ്, സജു കണ്ണമ്പള്ളി, ബ്രാഡ് വിസിന്‍സ്‌കി എന്നിവരില്‍ നിന്നും ചെക്കുകള്‍ സ്വീകരിച്ചുകൊണ്ടാണ് ജയറാം കിക്ക് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചത്.
സോഷ്യല്‍ ക്ലബ്ബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പന്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയി കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട്, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടില്‍, മുന്‍ പ്രസിഡന്റും ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റും കൂടിയായ ജോസ് മണക്കാട്ട്, പി ആര്‍ ഒ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരടക്കമുള്ള സോഷ്യല്‍ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും കിക്ക് ഓഫ് ചടങ്ങിന് നേതൃത്വം നല്‍കി. ഷിക്കാഗോയിലെ വിവിധ മലയാളി സംഘടനകളുടെയും ക്ലബ്ബ്കളുടെയും ഭാരവാഹികളും വടംവലി അഭ്യുദയകാംഷികളും ചടങ്ങില്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ ആറിനാണ് ബെന്‍സണ്‍ വില്‍ എനര്‍ജി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ടൂര്‍ണമെന്റ് നടക്കുക. ഓസ്ട്രേലിയ. ഇറ്റലി, യു കെ, കുവൈറ്റ്, അയര്‍ലണ്ട്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നായി ടീമുകള്‍ വടംവലിയില്‍ പങ്കുചേരുവാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
