ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ '40 ദിന പ്രാര്‍ഥന' ജൂലൈ 13 മുതല്‍

ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ '40 ദിന പ്രാര്‍ഥന' ജൂലൈ 13 മുതല്‍

രാജു തരകന്‍


ഡാളസ്: ഡാളസ് സിറ്റി- വൈഡ് ഫെലോഷിപ്പിന്റെ നാഴികക്കല്ലായ നാല്‍പ്പതാമത് വാര്‍ഷിക കോണ്‍ഫറന്‍സിന് മുന്നോടിയായി '40 ദിന പ്രാര്‍ത്ഥന' സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 മുതല്‍ 23 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ വിജയത്തിനായും ആത്മീയ ഉണര്‍വിനായും വിശ്വാസസമൂഹത്തെ ഒരുമിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ 13 ഞായറാഴ്ച ആരംഭിക്കുന്ന പ്രാര്‍ത്ഥന ഓഗസ്റ്റ് 20 വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കുന്നതാണ്.

ദിവസവും രാത്രി 9:00 മണി മുതല്‍ 10:00 മണി വരെയാണ് പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്.

സിറ്റി വൈഡ് പ്രാര്‍ത്ഥനാ ലൈന്‍ നമ്പരായ (805)7065223ലൂടെ ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.dallascitywide.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.