എഴുത്തച്ഛന്‍ നാടകം നാഷ്വില്ലില്‍ നടത്തി

എഴുത്തച്ഛന്‍ നാടകം നാഷ്വില്ലില്‍ നടത്തി


ഭരത കല തിയേറ്റേഴ്സും ലിററ്റ് ദി വേ ചാരിറ്റി സംഘടനയും സംയുക്തമായി രൂപപ്പെടുത്തിയ  എഴുത്തച്ഛന്‍ നാടകം കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്‍ അവതരിപ്പിച്ചു. മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ  സംഭവബഹുലമായ ജീവിത കഥ അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍, കാണികളില്‍ പലര്‍ക്കും അതൊരു പുതിയ അറിവായിരുന്നു. പ്രശസ്ത സാഹിത്യകാരനായ സി രാധാകൃഷ്ണന്റെ 470 പേജുകളുള്ള ചരിത്ര നോവല്‍ ആയ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന കൃതിയെ ആസ്പദമാക്കിയാണ്  ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്. ഈ നാടകത്തിന്റെ അഞ്ചാമത്തെ വേദിയായിരുന്നു നാഷ്വില്‍. 


കൂടുതല്‍ വേദികളിലൂടെ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനെന്ന ഇതിഹാസ നായകനെ പരമാവധി മലയാളികളില്‍ എത്തിക്കാനുള്ള ശ്രമത്തിന് വമ്പിച്ച സ്വീകാര്യത കിട്ടുന്നതിലുള്ള ചാരിതാര്‍ഥ്യത്തിലാണ്  നാടകത്തിലെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും.