വേറിട്ട അനുഭവമായി ഷിക്കാഗോ ബെന്‍സന്‍വില്‍ ദൈവാലയത്തിലെ പ്രഥമ വോളി ടൂര്‍ണമെന്റ്

വേറിട്ട അനുഭവമായി ഷിക്കാഗോ ബെന്‍സന്‍വില്‍ ദൈവാലയത്തിലെ പ്രഥമ വോളി ടൂര്‍ണമെന്റ്


ഷിക്കാഗോ: ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ കൂടാരയോഗതല പ്രഥമ വോളിമ്പോള്‍ ടൂര്‍ണമെന്റ് ഇടവകാംഗങ്ങള്‍ ഏവരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. നാലു ടീമുകള്‍ മാറ്റുരച്ച ആവേശം വാനോളമുയര്‍ത്തിയ മല്‍സരത്തില്‍ സെ. സ്റ്റീഫന്‍, സെ. മൈക്കിള്‍ യുണൈറ്റഡ്, സെ. അഗസ്റ്റിന്‍, സെന്റ് അല്‍ഫോന്‍സ എന്നീ കൂടാരയോഗ ടീമുകള്‍ പങ്കെടുത്തു. യഥാക്രമം സെന്റ് സ്റ്റീഫന്‍, സെ. മൈക്കിള്‍ യുണൈറ്റഡ്, സെ. അഗസ്റ്റിന്‍

എന്നീ ടീമുകഉണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടിയത്. വിജയികള്‍ക്ക് എബ്രാഹം കാരാപ്പിള്ളില്‍ മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍ ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ സമ്മാനിച്ചു. 

അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ജോബിന്‍ പറമ്പടത്തുമലയില്‍, ജൂബിന്‍ പണിക്കശ്ശേരില്‍, സെല്‍വിന്‍ കരോട്ടുമന്നാകുളം, സുനില്‍ കോയിത്തറ എന്നിവര്‍ ടീം ലീഡേഴ്‌സ് ആയി ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.