കാനഡയില്‍ ഉള്ള വിദേശികള്‍ക്ക് മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്മാരെയും കൂടെ കൂട്ടാം; ഈ വര്‍ഷം 10000 പേര്‍ക്ക് അവസരം

കാനഡയില്‍ ഉള്ള വിദേശികള്‍ക്ക് മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്മാരെയും കൂടെ കൂട്ടാം; ഈ വര്‍ഷം 10000 പേര്‍ക്ക് അവസരം


ഒന്റാറിയോ: കാനഡയിലേക്ക് കുടിയേറിയ വിദേശികള്‍ക്ക് അവരുടെ മാതാപിതാക്കളെയും മുത്തശ്ശിമുത്തശ്ശന്മാരെയും ഒപ്പം നിര്‍ത്താന്‍ മന്ത്രാലയം അവസരം നല്‍കുന്നു. 2025 ജൂലൈ 28 മുതല്‍ കാനഡ ഫെഡറല്‍ ഗവണ്‍മെന്റ് പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് പ്രോഗ്രാം (പിജിപി) വഴി സ്ഥിരതാമസത്തിന് അപേക്ഷ ക്ഷണിക്കും.

 ഈ വര്‍ഷം 10,000 പൂര്‍ണ്ണ അപേക്ഷകള്‍ അംഗീകരിക്കാനാണ് കാനഡ ലക്ഷ്യം വെക്കുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ രണ്ടാഴ്ചയ്ക്കുള്ളില്‍ 17,860 ക്ഷണക്കത്തുകള്‍ വിദേശ അപേക്ഷകര്‍ക്ക് അയക്കും.

കാനഡയുടെ പിജിപി പ്രോഗ്രാം വഴി യോഗ്യരായ കനേഡിയന്‍ പൗരന്മാര്‍ക്കും, സ്ഥിരതാമസത്തിന് അവസരം ലഭിച്ചവര്‍ക്കും, കുടുംബത്തെ കൂടെ കൂട്ടാന്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാര്‍ക്കും അവരുടെ മാതാപിതാക്കളെയോ മുത്തശ്ശിമുത്തശ്ശന്മാരെയും സ്ഥിരതാമസത്തിനു സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും.

പൊതുവെ കാനഡയില്‍ പിജിപി പ്രോഗ്രാമിന് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ട്. അതുകൊണ്ട് തന്നെ അപേക്ഷകരെ തിരഞ്ഞെടുക്കാന്‍ കാനഡ നറുക്കെടുപ്പ് സംവിധാനം ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ക്കാണ് ഈ പിജിപി പ്രോഗ്രാമിന് അപേക്ഷിക്കാന്‍ സാധിക്കുന്നത് ?
2020 ല്‍ 'ഇന്ററെസ്റ്റ് ടു സ്‌പോണ്‍സര്‍' എന്ന ഫോം സമര്‍പ്പിച്ച വിദേശികള്‍ക്കായിരിക്കും ഇതിനു അപേക്ഷിക്കാന്‍ സാധിക്കുക. ഈ പ്രോഗ്രാമിലേക്ക് പുതിയ അപേക്ഷകരെ നിലവില്‍ സ്വീകരിക്കില്ല. 

2020 ല്‍ അപേക്ഷിച്ച ഭൂരിഭാഗം ആളുകള്‍ക്കും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. പുതിയതായി നടക്കാന്‍ പോകുന്നതില്‍ അവര്‍ക്ക് ക്ഷണം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അപേക്ഷകര്‍ അവരുടെ ഇ മെയിലും സ്പാം ഫോള്‍ഡറുകളും കൃത്യമായി പരിശോധിക്കകണം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപേക്ഷകരുടെ അപേക്ഷ തിരഞ്ഞെടുക്കപെട്ട് എന്ന് മെയില്‍ വന്നാല്‍, അപേക്ഷകര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സ് പോര്‍ട്ടല്‍ അല്ലെങ്കില്‍ റെപ്രസെന്ററ്റീവ് പെര്‍മനന്റ് റെസിഡന്‍സ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. അപേക്ഷക്ക് ഉള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടുന്നത് ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയായിരിക്കും. 

എന്താണ് പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് പ്രോഗ്രാം (പിജിപി) ?

കാനഡയില്‍ എത്തിചേരുന്ന വിദേശികള്‍ക്ക് അവരുടെ മാതാപിതാക്കളെയും മുത്തശ്ശിമുത്തശ്ശന്മാരെയും കൂടെ കൂട്ടാനും താമസിപ്പിക്കാനും അനുവദിക്കുന്ന പ്രോഗ്രമാണ് പിജിപി അഥവാ പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് പ്രോഗ്രാം.

കുടുംബത്തെ സ്‌പോണ്‍സര്‍ ചെയുന്ന വ്യക്തികള്‍ക്ക് അവരുടെ കുടുംബത്തെ കാനഡയില്‍ കൊണ്ടുവരാനും അവിടെ താമസിപ്പിക്കാനുമുള്ള വരുമാനം ആവശ്യമാണ്. സാധാ അപേക്ഷകളില്‍ നിന്നും വ്യത്യസ്തമായി പിജിപി അപേക്ഷകള്‍ക്കുള്ള പ്രോസസ്സിംഗ് സമയം വ്യത്യസ്‌പെട്ടിരിക്കും. 2025 ഫെബ്രുവരി 5 മുതല്‍ ക്യൂബെക്കിന് പുറത്തുള്ള അപേക്ഷകള്‍ക്ക് ഏകദേശം 24 മാസവും ക്യൂബെക്കിന് ഉള്ളിലേക്കുള്ള അപേക്ഷകര്‍ക്ക് 48 മാസവും സമയം എടുക്കും. ക്യൂബെക്കിന് കുടുംബ സ്‌പോണ്‍സര്‍ഷിപ്പിനായി പ്രത്യേക കോട്ടകളുണ്ട്.

അപേക്ഷ ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം ?

പിജിപി പ്രോഗ്രാം വഴി ക്ഷണം ലഭിക്കാത്ത അപേക്ഷകര്‍ക്ക്, സൂപ്പര്‍ വിസ പ്രോഗ്രാം ഒരു ബദല്‍ സംവിധാനമായി ഉപയോഗിക്കാം സൂപ്പര്‍ വിസ മാതാപിതാക്കള്‍ക്കോ മുത്തശ്ശിമുത്തശ്ശമാര്‍ക്കോ ദീര്‍ഘകാലത്തേക്ക് കാനഡ സന്ദര്‍ശിക്കാനും, താമസിക്കാനും അവസരം ലഭിക്കുന്നുണ്ട്.

ഈ വിസക്ക് 10 വര്‍ഷം കാലാവധി ഉണ്ട്. കൂടാതെ വിസ ഉടമകള്‍ക്ക് അഞ്ച് വര്‍ഷം വരെ കാനഡയില്‍ താമസിക്കാനും അനുവദിക്കും. അവര്‍ക്ക് കാനഡ വിട്ടു പോകാതെ തന്നെ അവിടെ നിന്ന് കൊണ്ടുതന്നെ വിസ നീട്ടി കിട്ടാനും അപേക്ഷിക്കാം.

പിജിപി പ്രോഗ്രാമിലേക്ക് യോഗ്യത നേടണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമായി വരും
പിജിപി പ്രോഗ്രാമിലേക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ അപേക്ഷകന് കാലാവധിയുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉണ്ടായിരിക്കണം. കനേഡിയന്‍ ഹോസ്റ്റ് വരുമാന നിയമം പാലിക്കണം. സന്ദര്‍ശന വേളയില്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും വേണം.