സൊലസ് സംഘടനയുടെ സ്ഥാപകയും അമരക്കാരിയും ആയ ഷീബ അമീറിനെ 2024-2026 ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ കേരള അംബാസ്സഡറായി തെരെഞ്ഞെടുത്തുവെന്നു ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.
സ്ത്രീകള്‍ക്ക് എന്നല്ല മറിച്ചു ഈ ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വമായ ഷീബ അമീറിനെ ഫൊക്കാനയുടെ വിമന്‍സ് ഫോറം കേരള അംബാസ്സഡര്‍ ആയി ലഭിച്ചതില്‍ ഫൊക്കാന ടീം അഭിമാനിക്കുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പറയുകയുണ്ടായി. ഷീബ അമീറിന്റെ നിശ്ചയദാര്‍ഢ്യം ഒന്നു മാത്രം ആണ് കേരളം എന്ന ഒരു ചെറിയ സംസ്ഥാനത്തില്‍ നിന്നും ലോകം മുഴുവന്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു വടവൃക്ഷമായി സൊലസ് നെ ഉയര്‍ത്താന്‍ സാധിച്ചത് എന്ന് ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള അഭിപ്രായപ്പെട്ടു.
കേരളത്തിലെ അസുഖബാധിതരായായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൊലസിലൂടെ ഷീബ അമീര്‍ നല്‍കുന്ന ആശ്വാസം മാതൃകാപരം ആണ് എന്ന് ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 1,2.3 തീയതികളില്‍ ആയി കുമരകത്തു വച്ചു നടക്കുന്ന ഫൊക്കാന കേരള കോണ്‍വെന്‍ഷനില്‍ വിശിഷ്ടാഥിതി ആയി ഷീബ അമീറിന്റെ സാന്നിധ്യം വിമന്‍സ് ഫോറത്തിനും ഫൊക്കാനക്കും കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ഒന്നാണെന്ന് രേവതി പിള്ള അഭിപ്രായപ്പെട്ടു.
;