ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച് മുക്കിയ കപ്പലില്‍ നിന്ന് കടലില്‍ ചാടിയ മലയാളിയെ കാണാതായി

ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച് മുക്കിയ കപ്പലില്‍ നിന്ന് കടലില്‍ ചാടിയ മലയാളിയെ കാണാതായി


കായംകുളം(ആലപ്പുഴ):  ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച് മുക്കിയ കപ്പലില്‍ നിന്ന് കടലില്‍ ചാടിയ മലയാളിയെ കാണാതായതായി  സൗദിയിലെ ഇന്ത്യന്‍ എംബസി കുടുംബത്തെ അറിയിച്ചു. കപ്പലില്‍ സെക്യൂരിറ്റി ഓഫിസറായിരുന്ന പത്തിയൂര്‍ക്കാല ശ്രീജാലയത്തില്‍ അനില്‍കുമാര്‍ രവീന്ദ്രനെയാണ് (58) കാണാതായത്.

ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍പ്പെട്ട കപ്പലിലെ ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി സൗദി
അപകടം നടന്ന് 10 ദിവസത്തിനു ശേഷമാണ് കുടുംബത്തെ വിവരം അറിയിച്ചത്. അനില്‍കുമാറിനായി നടത്തിയ തിരച്ചില്‍ വിഫലമായതായി എംബസി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഭാര്യ ശ്രീജയെ അറിയിക്കുകയായിരുന്നു. 

21 പേര്‍ ഉണ്ടായിരുന്ന കപ്പലില്‍ അനില്‍കുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമാണ് ഇന്ത്യക്കാരായുണ്ടായിരുന്നത്. ആക്രമണത്തിനിടെ റഷ്യന്‍ സ്വദേശിയായ ക്യാപ്റ്റനും അനിലും അഗസ്റ്റിനും ലൈഫ് ജാക്കറ്റ് ഇട്ട് കടലിലേക്ക് ചാടുകയായിരുന്നു. ക്യാപ്റ്റനെയും അഗസ്റ്റിനെയും രക്ഷപ്പെടുത്തിരുന്നു. അതേസമയം കപ്പലിലുണ്ടായിരുന്ന 9 പേരെ ഹൂതികള്‍ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ട്. ഇതില്‍ അനില്‍കുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല