വാഷിംഗ്ടണ്‍ ഡിസി: ഫൊക്കാന 2024-26 കാലയളവിലേക്കുള്ള വാഷിംഗ്ടണ്‍ ഡിസി റീജിയന്‍ ഭാരവാഹികളെ വിമന്‍ ഫോറം പ്രസിഡന്റ് രേവതി പിള്ളയ് പ്രഖ്യാപിച്ചു. ജോഫിയ ജോസ്പ്രകാശ് (റീജിയണല്‍ വുമണ്‍ ഫോറം ചെയര്‍), നിമ്മി സുഭാഷ് (റീജിയണല്‍ വിമന്‍സ് ഫോറം ട്രഷറര്‍) റോഷിത പോള്‍ (റീജിയണല്‍ വിമന്‍സ് ഫോറം സെക്രട്ടറി) എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം പാര്‍വതി സുധീര്‍, ശില്പ സുജയ്, അഞ്ജലി വാരിയര്‍, ശ്രീയ നമ്പ്യാര്‍, ഷെറി തമ്പി ചെറുവത്തൂര്‍, ഫെമിന്‍ ചിറമേല്‍ ചാള്‍സ്, ശീതള്‍ കിഷോര്‍, ശരണ്യ ബാലകൃഷ്ണന്‍, ദിവ്യ വീശാന്ത് എന്നിവര്‍ അടങ്ങിയ കരുത്തുറ്റ വനിതകളെ ഉള്‍പ്പെടുത്തിയാണ് റീജിയണല്‍ വിമന്‍സ് കമ്മിറ്റി രൂപവല്‍ക്കരിച്ചത്.
വിവിധ മേഖലകളിലുള്ള പ്രാവീണ്യവും അര്‍പ്പണമനോഭാവവും മാത്രമല്ല ശക്തമായ ഒരു വിമന്‍സ് ഫോറം കമ്മിറ്റിക്കു വേണ്ടതെന്നും ഒപ്പം സംഘടനയുടെ ഭരണഘടനയെ ബഹുമാനിക്കേണ്ടതിന്റെയും അച്ചടക്കലംഘനം ഉണ്ടാകാതെ പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യകതയും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉള്ള വിശാലമനസ്‌കതയും കൂടി ആണ് എന്ന് അടിയുറച്ചു വിശ്വസിക്കുന്നു എന്ന് രേവതി പിള്ള പ്രഖ്യാപന വേളയില്‍ സൂചിപ്പിച്ചു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഇല്ലാതെ, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ കമ്മിറ്റി അംഗങ്ങളെ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിനന്ദിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ റീജിണല്‍ വിമന്‍സ് ഫോറം കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേര്‍ന്നു.ാേ