ചരിത്രം കുറിച്ച് ജോര്‍ജിയ റീജിയന്‍; ഉദ്ഘാടനം വര്‍ണാഭമായി

ചരിത്രം കുറിച്ച് ജോര്‍ജിയ റീജിയന്‍; ഉദ്ഘാടനം  വര്‍ണാഭമായി


ന്യു യോര്‍ക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളുംകൊണ്ട്  ഫൊക്കാന ജോര്‍ജിയ (റീജിയന്‍ 7)  റീജിയന്റെ   പ്രവര്‍ത്തന ഉദ്ഘാടനം വേറിട്ടതായി. ജോര്‍ജിയ  റീജിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വര്‍ണാഭമായ ഒരു റീജണല്‍ ഉദ്ഘാടനം നടക്കുന്നത്.  ഈ റീജിയന്റെ സൗഹൃദകൂട്ടായ്മയുടെ ഏറ്റവും മികച്ച വേദി ഒരുക്കാന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ളക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.

ജോണ്‍സ് ക്രീക്കിലുള്ള സിക്‌സിര്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യന്തം ഹൃദ്യമായ ഈ പരിപാടി. അറ്റലാന്റ കലാക്ഷേത്ര അവതരിപ്പിച്ച  ചെണ്ടമേളത്തോടെ തുടക്കം. ഇന്ത്യന്‍ ദേശിയ ഗാനം ഗാമ മലയാളി അസോസിയേഷനിലെ മലയാളം അക്കാഡമിയുടെ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ചത് ഏവരുടെയും കൈയടി നേടി. യു എസ് എ ദേശിയ ഗാനം പാടിയത് റിഷി മനോജ് ആണ്. റീജണല്‍ സെക്രട്ടറി രാഹുല്‍ നടരാജന്‍ ആമുഖ പ്രസംഗം നടത്തുകയും റീജിയണല്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ള സ്വാഗതം രേഖപ്പെടുത്തുകയും ചെയ്തു. ആദ്യമായാണ് ഈ റീജിയണില്‍ ഫൊക്കാന ഇത്ര വിപുലമായ റീജിണല്‍ ഉദ്ഘാടനം നടത്തുന്നത്. ഫൊക്കാന ഈ റീജിയണിലെ പ്രവര്‍ത്തനം വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ് എന്നും റീജണല്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ള അഭിപ്രായപ്പെട്ടു.

ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത ജെയിംസ് എ ഡണ്‍, ആല്‍ഫ്രഡ് ജോണ്‍, ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന ട്രഷര്‍ ജോയി ചാക്കപ്പന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ള, സുധി ബാബു, വിമന്‍സ് ഫോറം നാഷനഷന്‍ സെക്രട്ടറി, വിമന്‍സ് ഫോറം റീജിയണല്‍ ചെയര്‍ രേഖ നെടുംപുറത്ത് എന്നിവര്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തന ഉദ്ഘാടനം നിവഹിച്ചു.

ഉodഘാടന പ്രസംഗം നടത്തിയ പ്രസിഡന്റ് സജിമോന്‍ ആന്റണി ഐക്യം സമൂഹത്തിന് മാത്രമല്ല   ഓരോ സഘടനക്കും ആവശ്യമാണ് എന്ന് എടുത്തു കാട്ടികൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. സംഘടനകള്‍ അവ മനുഷ്യന്റെ നന്മക്ക് വേണ്ടിയാകണം പ്രവര്‍ത്തനം നടത്തേണ്ടുന്നത്. അത് കണ്ടറിഞ്ഞ ഒരു പ്രവര്‍ത്തനമാണ് ഫൊക്കാന നടത്തുന്നത്. മെഡിക്കല്‍ കാര്‍ഡ്, പ്രിവിലേജ് കാര്‍ഡ്, ഹെല്‍ത്ത് ക്ലിനിക്, ഫൊക്കാന ഭവനം പ്രൊജക്ട് അങ്ങനെ 22 ഇന പരിപാടികളുടെ  പ്രവര്‍ത്തങ്ങളുമായി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മുന്നോട്ട് പോകുന്നു.  അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ  സംഘടനാ രംഗത്ത് സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനമാണ് ഇന്ന് ഫൊക്കാന നടത്തുന്നത് എന്ന് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു. അതിന് ഒരു ഉദാഹരണമാണ് ഈ  റീജിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ  ഒരു ഉദ്ഘാടന മീറ്റിങ്ങ് നടത്തുന്നത്. ഈ ഉദ്ഘാടന മീറ്റിംഗ് ചരിത്രത്തിന്റെ ഒരു ഭാഗമാവുകയാണ്. ഇത് പോലെ എല്ലാ റീജിയനുകളിലും മീറ്റിങ്ങുകള്‍ നടന്നത് ഒരു മിനി കണ്‍വെന്‍ഷന്‍ അയിത്തന്നെയാണ്.

സമഗ്രവും വ്യത്യസ്തവുമായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു മുന്നോട്ടു പോകാന്‍ വേണ്ട കാര്യ പ്രാപ്തയുള്ള  നേതൃത്വമാണ് ഫൊക്കാനക്ക് ഉള്ളത്. കഴിഞ്ഞ 41 വര്‍ഷമായി ജനഹൃദയങ്ങളില്‍   ഫൊക്കാനക്ക് ഒരു സ്ഥാനം ഉണ്ട്. ഫൊക്കാനയില്‍ 105 സംഘടനകള്‍ ഉണ്ട്. വളരെ അധികം പുതിയ സംഘടനകളുടെ അപേക്ഷ വരുന്നുണ്ട് എന്നും സജിമോന്‍ അഭിപ്രയപെട്ടു.

ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത ജഡ്ജ് ജെയിംസ് എ ഡണ്‍ തന്റെ സന്ദേശത്തില്‍ നേട്ടങ്ങളിലേക്കുള്ള പ്രയാണത്തിന് പ്രാധാന്യം നല്‍കണം എന്ന് പറയുകയുണ്ടായി. വ്യക്തിത്വത്തിന്റെ പ്രകാശനമാണ് പെരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. പെരുമാറ്റം മോശമായാല്‍ പിന്നെ എന്തുണ്ടായിട്ടെന്ത് കാര്യം.  കഴിവോ കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല. ഉന്നതമായ മാനുഷിക ഗുണം എന്നതുപോലെതന്നെ നല്ല പെരുമാറ്റം ഒരു സാമൂഹിക ബാധ്യത കൂടിയാണ്. കാരണം സഹജീവികളോടുള്ള നമ്മുടെ എല്ലാ ഇടപെടലുകളുടെയും ആകെത്തുകയാണ് പെരുമാറ്റം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗസ്റ്റ് ഓഫ് ഹോണര്‍ ആല്‍ഫ്രഡ് ജോണ്‍ തന്റെ പ്രസംഗത്തില്‍ കാരുണ്യത്തിന്റെ കരസ്പര്‍ശം നല്‍കുന്ന ആശ്വാസത്തിനായി കാത്തിരിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. മനുഷ്യന് സഹജീവികളോടുള്ള കടപ്പാടിന്റെയും സ്നേഹത്തിന്റെയും പ്രേരണ കൊണ്ട് ചെയ്യുന്ന ഉദാത്ത സേവനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനം എന്ന ഒറ്റവാക്കില്‍ ഒതുക്കാനാകില്ല. സമൂഹത്തില്‍ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശസനീയമാണ് എന്നും ആല്‍ഫ്രഡ് ജോണ്‍ അഭിപ്രായപ്പെട്ടു. ഞാനും ഒരു മലയാളി ആണ്, ഇന്ത്യന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ അതീവ സന്തോഷവാന്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ  കേരളാ കോണ്‍വെന്‍ഷനെ പറ്റിയും 2026ല്‍ നടക്കുന്ന കലഹാരി കോണ്‍വെന്‍ഷനെ പറ്റിയും  വിശദികരിച്ചു.

ട്രഷര്‍ ജോയി ചാക്കപ്പന്‍ ഫൊക്കാനയുടെ കണക്കുകള്‍ സുതാര്യമായിരിക്കും എന്നും കേരളാ കണ്‍വെന്‍ഷനെ പറ്റിയും അതിന്റെ പ്രത്യേകതകളും  വിശദികരിച്ചു സംസാരിച്ചു.

ഇത്തരമൊരു സംഗമം ജോര്‍ജിയയില്‍    ആദ്യമാണെന്ന് സതി നാഗരാജന്‍ (പ്രസിഡന്റ് ഗാമ)) അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമേയുള്ളൂ എന്ന് 'അമ്മ  പ്രസിഡന്റ് ജിത്തു വിനോയി അഭിപ്രായപ്പെട്ടു

മന്ത്രി വി എന്‍ വാസവന്‍ (ഫൊക്കാന അംബാസിഡര്‍) അയച്ചു തന്ന വീഡിയോ മെസ്സേജ് പ്ലേ ചെയ്യുകയുണ്ടായി. നവീന്‍ നായര്‍ (റീജിയണല്‍ കോര്‍ഡിനേറ്റര്‍), ജോര്‍ജ് മേലേതില്‍ (ജോയിന്റ് റീജിയണല്‍ കോര്‍ഡിനേറ്റര്‍), റീജണല്‍ സെക്രട്ടറി രാഹുല്‍ നടരാജന്‍, റീജണല്‍ ട്രഷറര്‍ ജോര്‍ജ് ബിനോയി, റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനീഷ് ആന്റണി, റീജണല്‍ ചാരിറ്റി ചെയര്‍ ജെറീഷ് അഗസ്റ്റിന്‍, റീജണല്‍ കള്‍ച്ചറല്‍ ചെയര്‍ മേഘ്‌നാ നാഗരാജന്‍, റീജണല്‍ ബിസിനസ് ആന്റ് മാര്‍ക്കറ്റിംഗ് ചെയര്‍ ബോബു പുതീക്കല്‍, റീജണല്‍ ഇവന്റ് ചെയര്‍ പൂജ സതീഷ്, റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ ചെയര്‍ ശാഹുല്‍ വട്ട, റീജണല്‍ കമ്മിറ്റി മെംബേര്‍സ് ആയ സിനു വര്‍ഗീസ്, ലോണാ ബാബു, റെജി ജേക്കബ്, ജേക്കബ് വര്‍ഗീസ്, റീജണല്‍ വിമെന്‍സ് ഫോറം ചെയര്‍ രേഖ നെടുംപുറത്ത്, റീജണല്‍ വിമെന്‍സ് ഫോറം കോ-ചെയര്‍ സുബി ബോബു, റീജണല്‍ അഡൈ്വസറി ബോര്‍ഡ് അംഗം സതി നാഗരാജന്‍ (പ്രസിഡന്റ് ഗാമ), റീജണല്‍ അഡൈ്വസറി ബോര്‍ഡ് അംഗം ഷിബു പിള്ള (പ്രസിഡന്റ് കാന്‍, നാഷ്വില്‍), റീജണല്‍ കമ്മിറ്റി മെംബേര്‍ അനീഷ് കുര്യന്‍, റീജിണല്‍ യൂത്ത് റെപ്പ്  നിരഞ്ചന്‍ ഷിബു എന്നവര്‍ നേതൃത്വം നല്‍കി.

വിമെന്‍സ് ഫോറം റീജണല്‍ ഉല്‍ഘാടനവും നടന്നു, റീജണല്‍ വിമെന്‍സ് ഫോറം ചെയര്‍ രേഖ നെടുംപുറത്ത്, വിമെന്‍സ് ഫോറം കോചെയര്‍  സുബി ബോബു, റീജണല്‍ വിമെന്‍സ് ഫോറം സെക്രട്ടറി ബിന്ദുമോള്‍ സുകുമാര്‍, റീജണല്‍ വിമെന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ബിന്ദു അനില്‍, റീജണല്‍ വിമെന്‍സ് ഫോറം ട്രഷര്‍ ബ്രിഡ്ജറ് സിനു, വിമെന്‍സ് ഫോറം നാഷണല്‍ സെക്രട്ടറി സുബി ബുഎന്നിവര്‍ നേതൃത്വം നല്‍കി.

അനില ഹരിദാസ് നേതൃത്വം കൊടുത്ത നൂപുര സ്‌കൂള്‍ ഓഫ് ഭരതനാട്യം അവതരിപ്പിച്ച ഭരതനാട്യവും രാഖി രാജീവ് ലീഡ് ചെയ്ത നൂപുര ഡാന്‍സ് അക്കാദമിയുടെ ക്ലാസിക്കല്‍ ഡാന്‍സും രശ്മി ജയരാജന്‍ ലീഡ് ചെയ്ത ടീം സാര്യയുടെ ബോളിവുഡ് ഡാന്‍സും രേഖ സുഭാഷ് ലീഡ് ചെയ്ത സഹസ്ര ഡാന്‍സ് അക്കാഡമിയുടെ സെമി ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ ഏവരുടെയും മനം കവര്‍ന്നു. മൊവിന നാഗരാജന്‍, ആശാ ഫ്രാന്‍സിസ് എ, മനോജ് രാജപ്പന്‍ എന്നിവര്‍ മനോഹരമായ മ്യൂസിക് പെര്‍ഫോമന്‍സുകള്‍ നടത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ കൂടി ആയ ലോണാ ബാബു അവതരിപ്പിച്ച മിമിക്രിയും ഹൃദയഹാരി ആയിരുന്നു.  

പൂജ സതീഷ് (റീജണല്‍ ഇവന്റ് കമ്മിറ്റി കോര്‍ഡിനേറ്റര്‍) ഇനാഗുറേഷന്‍ എം സി ആയും മേഘന നാഗരാജന്‍ (കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ ) കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എം സി ആയും പ്രവര്‍ത്തിച്ചു.

റീജിയണല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ചെയര്‍ ബോബു പുതീക്കല്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ള, റീജിയണല്‍ ട്രെഷറര്‍ ജോര്‍ജ് ബിനോയ് എന്നിവര്‍ സ്‌പോണ്‍സേര്‍സിനെ ആദരിച്ചു. റീജിയണല്‍ ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് മേലത്ത് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.