തൃശൂര്‍: സിപിഎം നേതാവ് എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. പൂക്കളുടെ പുസ്തകം എന്ന ഉപന്യാസ സമാഹരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഉപന്യാസം വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ ഉപന്യാസത്തിനുള്ള സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡാണ് സ്വരാജിന് ലഭിച്ചത്.
ജി ആര്‍ ഇന്ദുഗോപന്റെ ആനോ മികച്ച നോവലിനുള്ള പുരസ്‌ക്കാരം നേടി. കവിത വിഭാഗത്തില്‍ അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് പുരസ്‌ക്കാരത്തിന് അര്‍ഹമായി. ശശിധരന്‍ നടുവിലിന്റെ പിത്തളശലഭമാണ് മികച്ച നാടകം.
മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌ക്കാരം ഇ എന്‍ ഷീജയുടെ അമ്മമണമുള്ള കനവുകള്‍ നേടി. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ ടി എസ് ശ്യാംകുമാറിന് എന്‍ഡോവ്‌മെന്റ് വിഭാഗത്തില്‍ ആരുടെ രാമന്‍ എന്ന കൃതിക്ക് ജി എന്‍ പിള്ള അവാര്‍ഡ് ലഭിച്ചു.
എഴുത്തുകാരായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, പി കെ എന്‍ പണിക്കര്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലിക യൂനുസ് എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ചു.
കെ വി രാമകൃഷ്ണനേയും ഏഴാച്ചേരി രാമചന്ദ്രനേയും കഴിഞ്ഞ വര്‍ഷത്തെ അക്കാദമിയുടെ വിശിഷ്ടാംഗത്വ ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തിട്ടുണ്ട്.