ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ പ്രോഗ്രാമില്‍ മാറ്റം വരുത്തി

ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ പ്രോഗ്രാമില്‍ മാറ്റം വരുത്തി


ഒന്റാരിയോ: ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ (ഐ ആര്‍ സി സി) പുതിയ പ്രഖ്യാപനം അനുസരിച്ച് കാനഡയുടെ അന്താരാഷ്ട്ര വിദ്യാര്‍ഥി പ്രോഗ്രാമുമായി ബന്ധപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യതാ ആവശ്യകതകളില്‍ ഫെഡറല്‍ സര്‍ക്കാര്‍ മാറ്റം വരുത്തി.

178 പഠന മേഖലകളില്‍ നോണ്‍-ഡിഗ്രി പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് (പി ജി ഡബ്ല്യു പി) അര്‍ഹതയില്ല. ഇത് പോസ്റ്റ് സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടരാനും ജോലി പരിചയം തേടാനും അനുവദിക്കും.

ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങള്‍, വിദ്യാഭ്യാസം, വ്യാപാര മേഖലകള്‍ എന്നിവയുള്‍പ്പെടെ 119 മേഖലകള്‍ കൂടി യോഗ്യതയുള്ള മേജറുകളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. യോഗ്യതയില്‍ നിന്ന് വെട്ടിക്കുറച്ച പ്രോഗ്രാമുകളില്‍, 'ദീര്‍ഘകാല തൊഴില്‍ ക്ഷാമം നേരിടുന്ന തൊഴിലുകളുമായി ഇനി ബന്ധമില്ലാത്തവ' ഉള്‍പ്പെടുന്നുവെന്ന് ഐ ആര്‍ സി സി പറയുന്നു.

മാറ്റത്തെ തുടര്‍ന്ന് ആകെ 920 പഠന മേഖലകള്‍ പി ഡി ഡബ്ല്യു പി യോഗ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2024 നവംബര്‍ 1നോ അതിനുശേഷമോ പഠനാനുമതിക്കായി അപേക്ഷിച്ച നോണ്‍ ഡിഗ്രി പ്രോഗ്രാമുകളിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിര്‍ദ്ദിഷ്ട ആവശ്യകതകള്‍ ബാധകമാകൂ. അതായത് ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് അല്ലെങ്കില്‍ ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ നിന്ന് ബിരുദം നേടിയവര്‍ മാറ്റത്തിന് വിധേയമല്ല.

2025 ജൂണ്‍ 25നോ അതിനുശേഷമോ പഠനാനുമതിക്കായി അപേക്ഷിച്ചവര്‍ക്കും യോഗ്യതാ പട്ടികയിലെ വെട്ടിക്കുറവുകള്‍ ബാധകമാണ്. പ്രസ്തുത തിയ്യതിക്ക് മുമ്പ് അപേക്ഷിച്ചവര്‍ യോഗ്യതയുള്ളവരായി തുടരും. അവരുടെ പഠനമേഖല പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കിലും ബാധകമാകില്ല. 

കൂടുതല്‍ അറിയേണ്ടവര്‍ക്ക് ഐ ആര്‍ സി സിയുടെ വെബ്സൈറ്റില്‍ നിന്ന് നോണ്‍-ഡിഗ്രി പി ജി ഡബ്ല്യു പികള്‍ക്ക് ഏതൊക്കെ പഠനമേഖലകളാണ് യോഗ്യമെന്ന് മനസ്സിലാക്കാനാവും.

ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ പ്രോഗ്രാമില്‍ മാറ്റം വരുത്തി