ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ചര്‍ച്ച് വിജയിച്ചു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചിന് രണ്ടാം സ്ഥാനവും സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചിന് മൂന്നാം സ്ഥാനവും ലഭിച്ചു.
സെന്റ് മേരീസ് മലങ്കര സിറിയക് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വച്ചാണ് ബൈബിള്‍ ക്വിസ് മത്സരം നടത്തപ്പെട്ടത്.
ഒന്നാം സ്ഥാനം നേടിയ ഹുസ്റ്റന്‍ സെന്റ്് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ചര്‍ച്ചിന് ജോയല്‍ മാത്യു (ചാമ്പ്യന്‍ മോര്‍ട്‌ഗേജ്) സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചിന് റോബിന്‍ ഫിലിപ്പ് ആന്‍ഡ് ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും മുന്നാം സ്ഥാനം നേടിയ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് ചെറുകാട്ടൂര്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്. ബി പ്രകാശ് സമ്മാനിച്ചു.
ഹുസ്റ്റനിലെ പതിനൊന്ന് ഇടവകളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ക്വിസ് മാസ്റ്റര്‍മാരായി റവ. ജീവന്‍ ജോണ്‍, റവ. ഫാ. വര്‍ഗീസ് തോമസ് (സന്തോഷ് അച്ചന്‍) എന്നിവര്‍ പ്രവര്‍ത്തിച്ചു. റവ ഫാ. എം ജെ ഡാനിയേല്‍ (നോബിള്‍ അച്ചന്‍), റവ. ദീപു എബി ജോണ്‍, റവ ഫാ. ബെന്നി ഫിലിപ്പ്, സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പി ആര്‍ ഓ ജോണ്‍സന്‍ ഉമ്മന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാന്‍സി മോള്‍ പള്ളത്ത് മഠം, നൈനാന്‍ വീട്ടീനാല്‍, ബിജു ചാലക്കല്‍, ഡോ. അന്ന ഫിലിപ്, മില്‍റ്റ മാത്യു, ബെന്‍സി, ജിനോ ജേക്കബ്, എം ജി ജേക്കബ്, ഷീല ചാണ്ടപ്പിള്ള, റജി ജോര്‍ജ്, ബാബു കലീന (ഫോട്ടോഗ്രാഫി) എന്നിവര്‍ ക്വിസ് മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.