ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 3ന് ലോകമാധ്യമ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് മൗണ്ട് പ്രോസ്‌പെക്ടിലുള്ള ഫോര്‍ പോയിന്റ് ഷെറാട്ടണ്‍ ഹോട്ടലില്‍ മീഡിയ ഇഗ്നൈറ്റ് 2025 മീഡിയ വര്‍ക്‌ഷോപ്പ് നടത്തുന്നു. പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഫോട്ടോഗ്രഫിയുടേയും വീഡിയോഗ്രഫിയുടേയും അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കുന്നതായിരിക്കും.
ഷിക്കാഗോയിലെ കോളജുകളില്‍ ക്ലാസെടുക്കുന്ന പ്രഗത്ഭരായ അധ്യാപകരും കൂടാതെ ഷിക്കാഗോ ചാപ്റ്ററിന്റെ മുഖ്യധാര മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരും ക്ലാസുകളെടുക്കും. ഈ ക്ലാസുകള്‍ തീര്‍ത്തും സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അലന്‍ ജോര്‍ജ്ജ് 3312621301, പ്രസന്നന്‍ പിള്ള 6309352990 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.