ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ആന്വല്‍ ഗാല ഓക്ക്ബ്രിക്ക് മരിയറ്റ് ഗ്രാന്റ് ബാള്‍റൂമില്‍ ഡിസംബര്‍ 14ന് നടക്കും. ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ജെ പി പ്രിറ്റ്‌സകര്‍, യു എസ് കോണ്‍ഗ്രസ്മാന്‍ രാജകൃഷ്ണമൂര്‍ത്തി, പ്രെര്‍ഡ്യു യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മുംഗ് ചിയാഗ്, യു എസ് കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് എഎഇഐഒ പ്രസിഡന്റും ജി ഇ ഗ്ലോബല്‍ ഡയറക്ടറുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. കൂടാതെ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ്, ടെക്‌നിക്കല്‍ പ്രസന്റീഷന്‍, അവാര്‍ഡ് സെറിമണി, പ്രശസ്ത ബോളിവുഡ് ഗായിക അന്‍ഖിത മുഖര്‍ജിയുടേുയം ശ്വേതവാസുദേവയുടേയും നേതൃത്വത്തില്‍ ഗാനമേളയും വിവിധ ഡാന്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും ഡിന്നറും ഉണ്ടായിരിക്കും.
ടിക്കറ്റുകള്‍ www.eventsbrite.comല്‍ നിന്നോ www.aaeiousa.orgയില്‍ നി്‌നോ ലഭിക്കുന്നതാണ്.
സമ്മേളന വിജയത്തിനായി എഎഇഐഒ ബോര്‍ഡ് അംഗവും നേകസാഹോളിന്റെ സിഇഒയുമായ ഡോ. പ്രമോദ് വേറ, രാജേന്ദ്ര സിംഗ് മാഗോ, മോദി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സിഇഒ ഡിപ്പന്‍ മോദി, സെക്രട്ടറി നാഗ് ജയസ്വാള്‍, വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഇവരെ കൂടാതെ വിവിധ കമ്പനികളുടെ സിഇഒ, സിടിഒ, പുരിഡ്യു യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് ഡീന്‍, അമേരിക്കന്‍ പൊളിറ്റിക്കല്‍ നേതാക്കള്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സംഘടനയുടെ ഭാരവാഹികളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് 847 648 3300ല്‍ ബന്ധപ്പെടാവുന്നതാണ്.