ധര്‍മ്മടം മുന്‍ എം എല്‍ എ കെ കെ നാരായണന്‍ അന്തരിച്ചു

ധര്‍മ്മടം മുന്‍ എം എല്‍ എ കെ കെ നാരായണന്‍ അന്തരിച്ചു


തലശ്ശേരി: മുതിര്‍ന്ന സി പി എം നേതാവും ധര്‍മടം മുന്‍ എം എല്‍ എയുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. ചൊവ്വാഴ്ച പെരളശ്ശേരി സ്‌കൂളില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

2011ല്‍ ധര്‍മടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും കണ്ണൂര്‍ ജില്ല സഹകരണ ബാങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.