ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഏഴിന്

ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഏഴിന്


ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഏഴിന് ബെന്‍സണ്‍വില്ലയിലുള്ള വൈറ്റ പൈന്‍സ് ഗോള്‍ഫ് കോഴ്‌സില്‍ നടക്കും. വൈകിട്ട് ആറിന് ഡിന്നര്‍ ഫ്രാങ്ക്‌ളില്‍ പാര്‍ക്കിലെ മഹാരാജ ഇന്ത്യന്‍ റസ്റ്റോറന്റ് ആന്റ് ബാങ്ക്വറ്റില്‍ നടക്കും. 

ഇവന്റിന് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഗുല്‍സാര്‍ സിംഗ്, ഡോ. പ്രമോദ് വോറ എന്നിവര്‍ നേതൃത്വം നല്‍കും. 

ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ സാധുക്കളായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളെ സഹായിക്കും. ഡിന്നറിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗാനമേളയും ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസും വിതരണം ചെയ്യും. 

ഗോള്‍ഫ് ടൂര്‍ണമെന്റിന് നാഗ്ജയ്‌സവാള്‍, സുബ്ബു അയ്യര്‍, നിതിന്‍ മഹേശ്വരി, രാജിന്നൂര്‍ സിംഗ്, മിതുന്‍ പട്ടേല്‍, ബുപേന്ദിര്‍ സിംഗ്, വിരേന്ദര്‍ കുമാര്‍ എന്നിവരും നേതൃത്വം നല്‍കും. 

ഗോള്‍ഫ് ടൂര്‍ണമെന്റിലോ ഡിന്നറിലോ റജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ www.aaeiousa.orgയില്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 847-648-3300, 708-774-2999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.