ന്യൂജേഴ്സി: ആവേശകരമായ ഫൈനലില്‍ ന്യൂജേഴ്സി റൈഡേഴ്‌സിനെ 45 റണ്‍സിന് പരാജപ്പെടുത്തി ഇന്ത്യന്‍സ് 2025 ബി ബി സി എല്‍ മിനി കപ്പ് ടി20 വിജയികളായി.
ശ്രമകരമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍സിന് വേണ്ടി സ്റ്റാര്‍ ഓപ്പണര്‍ കിരണ്‍ കണ്ണഞ്ചേരി (കെകെ) ഏഴു സിക്‌സറും ഏഴു ഫോറുകളുടെയും അകമ്പടിയോടെ 47 പന്തില്‍ നിന്ന് 94 റണ്‍സ് നേടി മിന്നുന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു
നവീന്‍ ഡേവിസ് നേരത്തെ പുറത്തായതിന് ശേഷം, കിരണും നിഥിനും ചേര്‍ന്ന് 90 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പിന്നീട് ആനന്ദ് നേടിയ 23 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍സ് തങ്ങളുടെ ഇന്നിങ്‌സില്‍ 176 റണ്‍സ് കരസ്ഥമാക്കി.
റൈഡേഴ്സിനായി ഫൈനലില്‍ ഷാ മീര്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് പിഴുതു ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചു. അര്‍മുഖം റാഫ്റ്റ് 5 വിക്കറ്റുകള്‍ നേടി കലാശ പോരാട്ടത്തില്‍ ന്യൂജേഴ്സി റൈഡേഴ്‌സിന്റെ സ്റ്റാര്‍ ബൗളറായി.
177 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ റൈഡേഴ്സിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ സെയ്ദും മുബഷീറും നേരത്തെ പുറത്തായി . ഉസ്മാനും യാഷിറും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ പോരാട്ടവീര്യം കാഴ്ചവെച്ചെങ്കിലും ഇന്ത്യന്‍സ് ബൗളര്‍മാരായ ആനന്ദ് വിനായക്, നവീന്‍, മിധുല്‍, ലെവി എന്നിവര്‍ മികവാര്‍ന്ന പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്കു നയിച്ചു
വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം പുറത്തെടുത്ത ശുഭം, തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ തിളങ്ങിയ സിബു, മിധുല്‍, ആബേല്‍, ജെസ്റ്റിന്‍ എന്നിവരുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍സ്, റൈഡേഴ്‌സിനെ 131 റണ്‍സിന് പുറത്താക്കി 45 റണ്‍സിന്റെ ഉജ്വല വിജയത്തോടെ 2025 ബിബിസിഎല്‍ മിനി കപ്പ് ടി20 കിരീടത്തില്‍ മുത്തമിട്ടു
ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് കിരണ്‍ (കെകെ).