ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 25 മുതല്‍

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 25 മുതല്‍


ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടെക്‌സാസ്- ഒക്ലഹോമ റീജിയനിലെ 8 പാരീഷുകള്‍  പങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് മെയ് 25 മുതല്‍ 27 വരെ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആരംഭിക്കും.

17 കാറ്റഗറികളിലെ മറ്റു മത്സരങ്ങള്‍ 2024 ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ ഫോര്‍ട്ട്  ബെന്‍ഡ്  എപി സെന്ററില്‍ നടക്കും. കായിക മാമാങ്കത്തില്‍ 1700ഓളം കായിക താരങ്ങളെയും 5000 കാണികളെയും പ്രതീക്ഷിക്കുന്നു. 

ഐ പി എസ് എഫിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ഇടവകയില്‍ ഫാമിലി നൈറ്റ് സംഘടിപ്പിച്ചു. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐപിഎസ്എഫ് 2024ലെ എല്ലാ സ് പോണ്‍സര്‍മാരേയും ചടങ്ങില്‍ സംഘാടകര്‍ ആദരിച്ചു.