ഷിക്കാഗോ: പി എസ് ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സി ഇ ഒയും ഷെക്കിനാ അമേരിക്കസ് ടി വിയുടെ ഫൗണ്ടിംഗ് ഡയറക്ടറുമായ ജിബി പാറക്കലിനേയും കുടുംബത്തേയും സീറോ മലബാര്‍ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ കിക്കോഫിന്റെ ഭാഗമായി ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മാര്‍ ജോയ് ആലപ്പാട്ട് ആദരിച്ചു.
ഓസ്റ്റിന്‍ ഇടവകയുടെ തുടക്കം മുതല്‍ അതിന്റെ വളര്‍ച്ചക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ജിബി പാറക്കല്‍, ഈ കണ്‍വന്‍ഷന്‍ കൂട്ടായ്മ എത്രയും സുന്ദരവും അനുഗൃഹീതവുമാക്കുവാന്‍ ഏറ്റവും ഉയര്‍ന്ന സ്‌പോണ്‍സര്‍ഷിപ്പായ ക്രൗണ്‍ സ്‌പോണ്‍സര്‍ഷിപ്പാണ് നല്‍കിയത്.
2026 ജൂലൈ മാസം 9 മുതല്‍ 12 വരെ അതിമനോഹരമായ ചിക്കാഗോ നഗരത്തില്‍ ആഘോഷപൂര്‍വ്വമായി നടക്കുന്ന ഈ കണ്‍വെന്‍ഷന്റെ വേദി നഗരഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്.
