സൗത്ത് ഫ്‌ളോറിഡ: വ്യോമയാന മേഖലയില്‍ കൈയൊപ്പ് ചാര്‍ത്തി ലോകശ്രദ്ധയാകര്‍ഷിച്ച പ്രമുഖ മലയാളി വ്യവസായിയും സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോണ്‍ ടൈറ്റസിന്റെ ജീവിതാനുഭവങ്ങള്‍ വരച്ചുകാട്ടുന്ന ' ഏവിയേഷന്‍ ആര്‍ക്കെമിസ്റ്റ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. ഡോ. ജേക്കബ് ജോര്‍ജ് പ്രകാശനം ചെയ്തു. സൗത്ത് ഫ്‌ളോറിഡയിലെ മാര്‍ത്തോമ ചര്‍ച്ച് ഫെലോഷിപ്പ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജോണ്‍ ടൈറ്റസും ഭാര്യ കുസുമം ടൈറ്റസും ചേര്‍ന്ന് പുസ്തകത്തിന്റെ ഒരു കോപ്പി അച്ചന് നല്‍കുകയും അദ്ദേഹം പ്രകാശനം നിര്‍വഹിക്കുകയുമായിരുന്നു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ പ്രമുഖ വ്യക്തികളും ടൈറ്റസിന്റെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗം റവ. ഡോ. ജേക്കബ് ജോര്‍ജ് അച്ചന്റെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. കുസുമം ടൈറ്റസ് എം.സിയായ ഡോ. മാമ്മന്‍ സി ജേക്കബിനെ (ബോബി) പരിചയപ്പെടുത്തി. ഡോ. ഷീല വര്‍ഗീസിന്റെ പ്രാര്‍ത്ഥനാ ഗാനത്തിന് ശേഷം ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് സ്വാഗതമാശംസിച്ചു. ജോസ് തോമസ് സി.പി.എ പുസ്തക രചയിതാവായ ജോണ്‍ ടൈറ്റസിന്റെ പശ്ചാത്തലം വിവരിച്ചു. പ്രകാശനം ചെയ്യപ്പെട്ട ഏവിയേഷന്‍ ആല്‍ക്കെമിസ്റ്റിന്റെ കോപ്പികള്‍ ഏവര്‍ക്കും വിതരണം ചെയ്തു.
തുടര്‍ന്ന് പുസ്തകത്തിന്റെ സഹ രചയിതാവായ വിനോദ് മാത്യുവിനെ ഡോ. തോമസ് പനവേലില്‍ (അബു) സദസിന് പരിചയപ്പെടുത്തുകയും വിനോദ് മാത്യു ഏവിയേഷന്‍ ആല്‍ക്കെമിസ്റ്റിലെ ഏതാനും പ്രസക്ത ഭാഗങ്ങള്‍ വായിക്കുകയും ചെയ്തു. റവ. ഡോ. എബി എബ്രഹാം (സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), റവ. ഫാ. ജോര്‍ജ് ഇളമ്പോശേരില്‍ (സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്), റവ. ഫാ. ജോര്‍ജ് ജോണ്‍ (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ), റവ. സുകു ഫിലിപ്പ് (സെന്റ് ലൂക്ക് മാര്‍ത്തോമാ ചര്‍ച്ച്), റവ. ഫാ. സന്തോഷ് തോമസ് (മലങ്കര ചര്‍ച്ച്), റവ. ഫാ. ഷോണ്‍ മാത്യു (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഷാരോണ്‍ എബ്രഹാമിന്റെ ഗാനത്തിന് ശേഷം രഞ്ജിത്ത് രാമചന്ദ്രന്‍ (എം.എ.എസ്.സി മയാമി), സുനില്‍ തൈമറ്റം (ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക), ബിനു ചിലമ്പത്ത് (കാനാനായ കമ്മ്യൂണിറ്റി), ബിജു ജോസഫ് (കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ്), വര്‍ഗീസ് ജേക്കബ് (കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ്), സൈമണ്‍ പറത്താഴം (നവകേരള ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ്), സണ്ണി വള്ളിക്കളം (ഫോമാ) തുടങ്ങിയവരും ജോണ്‍ ടൈറ്റസിന്റെ രചനാ മുന്നേറ്റത്തിന് ആശംസകള്‍ നേര്‍ന്നു. ജോണ്‍ ടൈറ്റസും ഭാര്യ കുസുമം ടൈറ്റസും കൃതജ്ഞത പ്രകാശിപ്പിച്ചു.
ജോണ്‍ ടൈറ്റസിന്റെ 'ഏവിയേഷന്‍ ആര്‍ക്കെമിസ്റ്റ്' പ്രകാശനം ചെയ്തു
