നാഷ്വില്‍ മാരത്തോണില്‍ കാനിന്റെ പ്രശംസനീയ സേവനം

നാഷ്വില്‍ മാരത്തോണില്‍ കാനിന്റെ പ്രശംസനീയ സേവനം


നാഷ്‌വില്‍: 2026 സെന്റ് ജൂഡ് റോക് ആന്റ് റോള്‍ റണ്ണിങ്ങ് സീരീസ് നാഷ്വില്‍ മാരത്തോണ്‍ വളണ്ടിയിറിങ്ങിന്റെ ഭാഗമായി കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (കാന്‍)ന്റെ വളണ്ടിയര്‍മാര്‍ പ്രശംസനീയ സേവനം നിര്‍വഹിച്ചു. 23000-ത്തോളം ഓട്ടക്കാര്‍ പങ്കെടുത്ത ഇത്തവണത്തെ നാഷ്വില്‍ മാരത്തോണിന്റെ ഭാഗമായി ഓട്ടക്കാര്‍ക്ക് വേണ്ടിയുള്ള വിവിധ സേവനങ്ങളില്‍ ഒന്നാണ് വാട്ടര്‍ സ്റ്റേഷന്‍ വളണ്ടിയിറിങ്ങ്. ഫുള്‍ മാരത്തോണിന്റെ 15.8 മൈല്‍ മാര്‍ക്കറില്‍ നാഷ്വില്‍ നഗരകേന്ദ്രത്തില്‍ വുഡ്ലന്റ് റോഡിലെ പന്ത്രണ്ടാം നമ്പര്‍ കേന്ദ്രത്തിലെ സേവനമായിരുന്നു കാന്‍ ഏറ്റെടുത്ത് നടത്തിയത്. ഓടുന്നവര്‍ക്ക് വെള്ളം, ഊര്‍ജദായക പാനീയങ്ങള്‍, ജെല്‍ എന്നിവ വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ കാനിന്റെ സന്നദ്ധസേവകര്‍ സജീവമായ പങ്കെടുത്തു. അതോടൊപ്പം കയ്യടിച്ചും ഉത്സാഹിപ്പിച്ചും ഓട്ടക്കാരുടെ ഉന്മേഷത്തിന് ആക്കം കൂട്ടുകയും വളണ്ടിയര്‍മാരുടെ ചുമതലയാണ്.

കാന്‍ പ്രസിഡണ്ട് ശങ്കര്‍ മന, ഔട്ട് റീച്ച് കമ്മിറ്റി ചെയര്‍ സന്തോഷ് രാമചന്ദ്രന്‍, വൈസ് പ്രസിഡണ്ട് സുശീല സോമരാജന്‍, സെക്രട്ടറി സുജിത് പിള്ള, ട്രഷറര്‍ സുമ അയ്യപ്പന്‍, ഫൂഡ് കമ്മിറ്റി ചെയര്‍ സിബി രാമചന്ദ്രന്‍, വൈസ് ചെയര്‍ അരുണ്‍ പി ആര്‍, വുമന്‍സ് ഫോറം ചെയര്‍ പ്രസീദ രാജു, യൂത്ത് ഫോറം ചെയര്‍ സാജന്‍ പെരുമ്പള്ളി, ഭരണസമിതി അംഗം മനോജ രാജന്‍ എന്നിവര്‍ വളണ്ടിയിറിങ്ങിന് നേതൃത്വം നല്കി.

വളണ്ടിയിറിങ്ങില്‍ പങ്കെടുത്ത എല്ലാ സന്നദ്ധസേവകര്‍ക്കും കാന്‍ ഭരണസമിതി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ഫുള്‍ മാരത്തോണില്‍ പങ്കെടുത്ത കാന്‍ മുന്‍ ട്രഷറര്‍ അനന്ത ലക്ഷ്മണന്‍, ഇപ്പോഴത്തെ ജോയിന്റ് ട്രഷറര്‍ നിജില്‍ ഉണ്ണിയാന്‍ എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.