ഷിക്കാഗോ സെന്റ് മേരീസില്‍ സി. സില്‍വേരിയുസിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്

ഷിക്കാഗോ സെന്റ് മേരീസില്‍ സി. സില്‍വേരിയുസിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്


ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പത്തുവര്‍ഷത്തെ ആത്മീയ ശുശ്രൂഷക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സി. സില്‍വിരിയൂസിനു ഇടവക സമൂഹം സ്‌നഹേനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഷിക്കാഗോ സിറോമലബാര്‍ രൂപതാ വികാരി ജെനറാളും ക്‌നാനായ റീജിയന്റെ ഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൃതാഞ്ജലാബലി അര്‍പ്പിച്ചു. വികാരി ഫാ. സിജു മുടക്കോടില്‍, ഫാ. ജിനു പതിയകം എന്നിവര്‍ സഹകാര്‍മികരായിരുന്നു. താന്‍ വികാരി ആയിരുന്ന ഏഴു വര്‍ഷത്തെ സില്‍വിരിയൂസ് അമ്മയുടെ സേവനങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ടു സംസാരിച്ച ഫാ. തോമസ് മുളവനാല്‍ അവയ്ക്കു ഹൃദ്യമായ നന്ദി രേഖപ്പെടുത്തുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

വിശുദ്ധബലിക്കു ശേഷം നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ ഇടവക ജനം ഒന്നടങ്കം പങ്കെടുത്തു. വികാരി ഫാ. സിജു മുടക്കോടില്‍, ഫാ. തോമസ് മുളവനാല്‍, ട്രസ്റ്റീ കോഓര്‍ഡിനേറ്റര്‍ സേവ്യര്‍ നടുപറമ്പില്‍, വിവിധ മിനിസ്ട്രികളെ പ്രതിനിധീകരിച്ച് ലിസി മുല്ലപ്പള്ളി, പീറ്റര്‍ കുളങ്ങര, ആഞ്ജലീന കണ്ണച്ചാംപറമ്പില്‍ എന്നിവര്‍ സി. സില്‍വേറിയൂസിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് സിസ്റ്റര്‍ സില്‍വിരിയൂസ് നടത്തിയ നന്ദി പ്രസംഗത്തില്‍ തന്റെ സന്യാസജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവക ശുശ്രൂഷയാണ് ഷിക്കാഗോയിലേതു എന്നും ഇവിടെ ചിലവഴിച്ച സമയമൊക്കെയും ഇടവകജനങ്ങളുടെയും വൈദികരുടെയും മറ്റു സിസ്റ്റേഴ്‌സിന്റെയും നിര്‍ലോഭമായ സഹകരണവും സ്‌നേഹവും തനിക്കു ലഭിച്ചു എന്നും അതിനു ഏവര്‍ക്കും ഹൃദ്യമായ നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞു. തന്റെ പ്രാര്‍ഥനകളില്‍ ഷിക്കാഗോയിലെ ഇടവക സമൂഹത്തെ തുടര്‍ന്നും സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നതാണ് എന്നും പറഞ്ഞു. വികാരി സിജു മുടക്കോടില്‍ അച്ഛന്‍ സിസ്റ്ററിനു ബൊക്കെ നല്‍കി അഭിനന്ദിച്ചു. തുടര്‍ന്ന് വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍ ഇടവക എക്‌സിക്യൂട്ടീവ്സിന്റെയും മറ്റു സിസ്റ്റേഴ്‌സിന്റെയും സാന്നിധ്യത്തില്‍ സിസ്റ്റര്‍ സില്‍വേറിയോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവകയുടെ ഉപഹാരം ട്രസ്റ്റികള്‍ ചേര്‍ന്ന് സിസ്റ്ററിനു സമര്‍പ്പിച്ചു. യൂത്ത് ട്രസ്റ്റീ ഫെലിക്‌സ് പാലകന്‍ കോര്‍ഡിനേറ്റ് ചെയ്ത ഈ യോഗത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ കൃതജ്ഞത രേഖപ്പെടുത്തി. കോഓര്‍ഡിനേറ്റര്‍ ജോബി പണയപറമ്പിലിന്റെ നേതൃത്വത്തില്‍ ഉള്ള ഗായക സംഘം മംഗളഗാനം ആലപിച്ചു. പങ്കെടുത്ത ഏവര്‍ക്കും പുരുഷ വനിത മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പായസം വിതരണം ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, സെക്രട്ടറി സണ്ണി മേലേടം, പി ആര്‍ ഓ റോയി ചേലമലയില്‍, സി. ശാലോം, സി. ജെസീന, സി. അനീറ്റ എന്നിവര്‍ നേതൃത്വം നല്‍കി.