ടെക്‌സസ്: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ വാര്‍ഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അമേരിക്കയിലെ ആതുരസേവന മേഖലയിലെ പ്രമുഖരായ പത്തോളം ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി.
വിവിധ രോഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിച്ചു. രോഗനിര്‍ണയത്തിനായി സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, ഇസിജി, രക്തസമ്മര്‍ദ്ദ പരിശോധന, രക്തത്തിലെ ഗ്ലൂക്കോസ് നിര്‍ണയം, കണ്ണ് പരിശോധന, സ്തനാര്‍ബുദ സാധ്യതാ പരിശോധന എന്നിവ ലഭ്യമാക്കി. ലോകോത്തര കാന്‍സര്‍ ചികിത്സാ കേന്ദ്രമായ എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്, കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി.
കാര്‍ഡിയോളജി, എന്‍ഡോക്രൈനോളജി, ഓങ്കോളജി, ജനറല്‍ മെഡിസിന്‍, പള്‍മനോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ സേവനം നല്‍കി. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ച പരിപാടി, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ശ്രീ. കെന്‍ മാത്യു ഉദ്ഘാടനം ചെയ്തു. മാഗ് പ്രസിഡന്റ് ജോസ് കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സുജിത് ചാക്കോ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രേഷ്മ വിനോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ നടന്ന സെമിനാറില്‍, പ്രശസ്ത ഡോക്ടര്‍മാര്‍ രോഗനിര്‍ണയം, ചികിത്സാ രീതികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഡോ. സ്‌നേഹാല്‍ എസ്. ദേശായി (റേഡിയേഷന്‍ ഓങ്കോളജി), ഡോ. ഷെല്ലി ശര്‍മ (റേഡിയേഷന്‍ ഓങ്കോളജി), ഡോ. സുനന്ദ മുരളി (സൈക്യാട്രി), ഡോ. സുജിത്ത് വി. ചെറിയാന്‍ (പള്‍മനോളജി), ഡോ. എലീന ചെറിയാന്‍ (എന്‍ഡോെ്രെകനോളജി), ഡോ. അരുണ്‍ ആന്‍ഡ്രൂസ് (സൈക്യാട്രി), ഡോ. ലാറി പുത്തന്‍പറമ്പില്‍ (ഒഫ്താല്‍മോളജി), ഡോ. ജോജി കെ. ജോര്‍ജ് (കാര്‍ഡിയോളജി), ഡോ. ധന്യ വിജയകുമാര്‍ (ന്യൂറോളജി), ഡോ. അശ്വതി ബി. പിള്ള (ജനറല്‍ മെഡിസിന്‍) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ വിശദമായ മറുപടികള്‍ നല്‍കി. രേഷ് എംഎ വിനോദ് സെമിനാര്‍ മോഡറേറ്ററായി.
ഉച്ചഭക്ഷണത്തിനു ശേഷം, എക്‌സല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രോഗ്രാം ഡയറക്ടര്‍ ജയ് മോള്‍ ടോമി സിപിആര്‍-എഇഡി പരിശീലനം നല്‍കി. ക്യാന്‍സര്‍ രോഗങ്ങളെക്കുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍ നഴ്‌സ് പ്രാക്ടീഷണര്‍മാരായ അജി മാത്യു, സോഫി ടോമി, രേഷ്മ വിനോദ് എന്നിവര്‍ നടത്തി. നവജാത ശിശുക്കളിലെ ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് (GBS) ഇന്‍ഫെക്ഷനെക്കുറിച്ചുള്ള പ്രസന്റേഷന്‍ ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റ് സ്വപ്ന ജേക്കബ് അവതരിപ്പിച്ചു. രജിസ്റ്റര്‍ഡ് നഴ്‌സുമാരായ സുജ ഗോപിനാഥ്, സ്വപ്ന ജോജി, സുഷ പിള്ളൈ, ജീന ജോര്‍ജ്, അന്നമ്മ ഡേവിഡ് എന്നിവര്‍ ഹൃദയരോഗങ്ങള്‍, മസ്തിഷ്‌കാഘാതം, പ്രമേഹം എന്നിവയെക്കുറിച്ചുള്ള പോസ്റ്റര്‍ പ്രസന്റേഷനുകള്‍ നടത്തി.
വോളണ്ടിയര്‍മാരെ ഏകോപിപ്പിച്ചത് അനിത മധു ആയിരുന്നു. 40ലധികം നഴ്‌സുമാരുടെ സന്നദ്ധ സേവനം പരിപാടിയുടെ വിജയത്തിന് കരുത്തേകി. ഇസഡ് എ കെ ഓഡിയോസ്, കൂപ്പര്‍ വാല്‍വ്‌സ്, റിവര്‍സ്റ്റോണ്‍ മെഡിക്കല്‍ അസോസിയേറ്റ്‌സ്, ചെട്ടിനാട് ഇന്‍ഡ്യന്‍ കുസിന്‍ എന്നിവര്‍ സ്‌പോണ്‍സര്‍മാരായി.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ബിജോയ് തോമസും റീനു വര്‍ഗീസും രേഷ്മ വിനോദും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ മാത്യൂസ് ചാണ്ടപ്പിള്ള, ക്രിസ്റ്റഫര്‍ ജോര്‍ജ്, അലക്‌സ് മാത്യു, ജോസഫ് കുനതാന്‍, വിഘ്‌നേഷ് ശിവന്‍, ജോണ്‍ ഡബ്ലിയു. വര്‍ഗീസ്, മിഖായേല്‍ ജോയ്, പ്രഭിത് മോന്‍ വെള്ളിയാന്‍ എന്നിവര്‍ പരിപാടിയുടെ ഏകോപനത്തില്‍ പങ്കാളികളായി.
മുന്‍ പ്രസിഡന്റുമാരായ സുരേന്ദ്രന്‍ പട്ടേല്‍ (ജഡ്ജ്, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി), ജോണി കുന്നക്കാട്ട്, വിനോദ് വാസുദേവന്‍, ജോജി ജോസഫ് (ട്രസ്റ്റി ബോര്‍ഡ്), ഫെസിലിറ്റി മാനേജര്‍ മോന്‍സി കുറിയാക്കോസ്, ജിനു തോമസ് (ട്രസ്റ്റി ബോര്‍ഡ്) തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) വാര്‍ഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
