സ്വര്‍ണക്കടയിലെ ലിഫ്റ്റില്‍ കുടുങ്ങി ഉടമ മരിച്ചു

സ്വര്‍ണക്കടയിലെ ലിഫ്റ്റില്‍ കുടുങ്ങി ഉടമ മരിച്ചു


ഇടുക്കി: കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സണ്ണി ഫ്രാന്‍സിസ് എന്ന പവിത്ര സണ്ണിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11നാണ് കടയുടെ ലിഫ്റ്റില്‍ സണ്ണി കുടുങ്ങിയത്.

അപകടം അറിഞ്ഞെത്തിയ ജീവനക്കാര്‍ ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചത്.

ഉച്ചക്ക് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.