തിരുവനന്തപുരം: കടല്‍ മത്സ്യം കഴിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. ചരക്ക് കപ്പല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണം എക്സ്പോര്‍ട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്നും കേന്ദ്ര സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കും. ആശങ്ക ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ലെന്നും നവമാധ്യമങ്ങളുടെ വ്യാജ പ്രചാരണം മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണെന്നും മന്ത്രി പറഞ്ഞു.
വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന പ്രമുഖ മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രവുമായി ചര്‍ച്ച നടത്തി നടപടിയെടുക്കും. വ്യാജ പ്രചാരണത്തിനെതേരെ ക്യാംപെയിന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്നറുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ അപകടകരമായ കണ്ടെയ്നറുകളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.