മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി ഷിക്കാഗോയുടെ കാര്‍ണിവല്‍ സെപ്റ്റംബര്‍ 27ന്

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി  ഷിക്കാഗോയുടെ കാര്‍ണിവല്‍ സെപ്റ്റംബര്‍ 27ന്


ഷിക്കാഗോ: വിനോദവും കായികാഭ്യാസങ്ങളും കുട്ടികള്‍ക്കായി അവര്‍ ഇഷ്ടപ്പെടുന്ന റൈഡുകള്‍, കേരള തനിമയിലുള്ള രുചിക്കൂട്ട് തുടങ്ങിയവ ഉള്‍പ്പെടുത്തി ഷിക്കാഗോയിലെ എല്ലാ മലയാളികള്‍ക്കുമായി എന്നെന്നും ഓര്‍ക്കുവാന്‍ ഉതകുന്ന രീതിയിലുള്ള ഒരു കാര്‍ണിവല്‍ പരിപാടി സംഘടിപ്പിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി തീരുമാനിച്ചു. സെപ്റ്റംബര്‍ 27 ശനിയാഴ്ച ഉച്ചക്ക് 11 മണി മുതല്‍ ആരംഭിക്കുന്ന ഇത്തരം വിനോദ പരിപാടി ഷിക്കാഗോ മലയാളികള്‍ക്കിടയില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി സ്റ്റേജ് പരിപാടികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധതരം ഡാന്‍സുകള്‍ പ്രഗത്ഭരായ ഗായകരെ ഉള്‍പ്പെടുത്തിയുള്ള ഗാനമേള, ഷിക്കഗോയിലെ പ്രശസ്തരായ കാറ്ററിംഗ് സര്‍വീസ് നടത്തുന്ന തട്ടുകട, കേരളത്തിലെ ചായക്കട, മുറുക്കാന്‍ കട എന്ന് വേണ്ട മലയാളികളുടെ എല്ലാ രുചിഭേദങ്ങളെയും തൊട്ടുണര്‍ത്തുന്ന

ഗൃഹാതുരമായ ദിവസമായിരിക്കും ഇതെന്ന് സംഘടകര്‍ അറിയിച്ചു.

പരിപാടികള്‍ നടക്കുന്ന സ്ഥലത്തെ പറ്റി ഉള്ള വിവരം പിന്നീട് അറിയിക്കും.

സംഘടന പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഫിലിപ്പ് കുന്നേല്‍, എബ്രഹാം വര്‍ക്കി, അജിത് ഏലിയാസ്, ഡോ. എബ്രഹാം ജോസഫ്, ജിജോ വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊതു കമ്മിറ്റി നിലവില്‍ വന്നു.

ജനറല്‍ കണ്‍വീനര്‍ ഫിലിപ്പ് കുന്നേല്‍ ജോസഫിന്റെ നേതൃത്വത്തില്‍ കാര്‍ണിവലിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു.

എന്റര്‍ടെയിന്‍മെന്റ് കമ്മിറ്റി ഏലിയാമ്മ പൂന്നൂസും ഫുഡ് കമ്മിറ്റി ഏലിയാസ് തോമസും ഡോ. ജോസഫ് എബ്രഹാമും ഇവന്റ് ആന്റ് സ്റ്റേജ് എസ് എം എസ് ഇവന്റ് മാനേജ്‌മെന്റിനു വേണ്ടി ഡോ. സിബില്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഉള്ള ടീമും ഫിനാന്‍സ് കമ്മിറ്റി ഡോ. ബിനു ഫിലിപ്പും എബ്രഹാം വര്‍ക്കിയും മാര്‍ക്കറ്റിംഗ് ആന്റ് പ്രൊമോഷന്‍ ബിജു സക്കറിയയും നയിക്കുന്നു.

മീഡിയ ഐസുമാണ് ഇവന്റ് പാര്‍ട്ണര്‍സ്, പബ്ലിസിറ്റിക്കായി ജോര്‍ജ്ജ് പണിക്കരുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയേയും തിരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്www.mocschicago.comഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.