മാര്‍ത്തോമൈറ്റ്സ് പ്രീമിയര്‍ ലീഗ് 2025 ക്രിക്കറ്റ് ടൂര്‍ണമെന്റ്

മാര്‍ത്തോമൈറ്റ്സ് പ്രീമിയര്‍ ലീഗ് 2025 ക്രിക്കറ്റ് ടൂര്‍ണമെന്റ്


ഡാളസ്: മാര്‍ത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്

മെയ് 3 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രശസ്തമായ ലോര്‍ഡ്സ് ഇന്‍ഡോര്‍ സ്പോര്‍ട്സ് പ്ലാനോയില്‍ നടക്കുന്നു. മാര്‍ത്തോമൈറ്റ്സ് പ്രീമിയര്‍ ലീഗ് 2025 ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ ഈ ടൂര്‍ണമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങള്‍, രസകരമായ 

കുട്ടികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കുള്ള പ്രത്യേക ഇന്‍ഡോര്‍ ബാറ്റിംഗ് കേജ് ചലഞ്ച് എന്നിവയും അന്നേ ദിവസം ക്രമീകരിച്ചിട്ടുണ്ട്. ഈ അവിസ്മരണീയ പരിപാടിയുടെ ഭാഗമാകാന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.