ഡാളസ്: പത്തൊന്‍പത് വര്‍ഷത്തിന് ശേഷം ഒരു ഗംഭീര ഷോ ഒരുക്കി മോഹന്‍ലാല്‍ അമേരിക്കയിലേക്ക്. കിലുക്കം 25 എന്ന് പേരിട്ടിരിക്കുന്ന സ്റ്റേജ് ഷോ ഒരുക്കിയാണ് അദ്ദേഹവും കൂട്ടരും അമേരിക്കയില്‍ എത്തുന്നത്. ലാലേട്ടന്‍ തന്നെയാണ് ഇക്കാര്യം നവ മാധ്യമങ്ങളില്‍ കൂടി നേരത്തെ അറിയിക്കുകയും ചെയ്തു. 'അമേരിക്ക നിങ്ങള്‍ റെഡിയാകൂ... ഞങ്ങളിതാ വരുന്നു...'
ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാന്‍ പാകത്തിന് ഒരു സംഗീത വിരുന്നൊരുക്കി ഞാനും കൂട്ടുകാരും യുഎസ്എയിലേക്ക് വരുന്നു,' ഇത്തവണ ഞാന്‍ സ്റ്റീഫന്‍ ദേവസ്സി, പ്രകാശ് വര്‍മ്മ, രമ്യ നമ്പീശന്‍ തുടങ്ങി വലിയൊരു താരനിരയോടൊപ്പമാണെന്നും മലയാളത്തിന്റെ പ്രിയ നടന്‍ പുത്തന്‍ വീഡിയോയിലൂടെ വ്യക്തമാക്കുകയുണ്ടായത്. വിന്‍ഡ്സര്‍ എന്റര്‍ടൈന്‍മെന്റും ഗാലക്‌സി എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ഓഗസ്റ്റ് 30 ശനിയാഴ്ച മാര്‍ത്തോമാ ഇവന്റ് സെന്റര്‍ ഡാളസില്‍ ഈ വിസ്മയ ഷോ നടത്തുന്നത്. ജൂണ്‍ 30 വൈകുന്നേരം മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ കിലുക്കം 25 ഷോയുടെ കിക്ക് ഓഫ് നടത്തി.
ഫാ. എബ്രഹാം വി സാംസണിന്റെ ആശീര്‍വാദത്തോടെ ഷിജോ പൗലോസ്, ഷിബു സാമൂവല്‍, സണ്ണി മാളിയേക്കല്‍, പി പി ചെറിയാന്‍, ജോജോ കോട്ടക്കല്‍, സിജു വി ജോര്‍ജ്, രാജു തരകന്‍, സൗബിന്‍, ജിജി പി സ്‌കറിയ, അനശ്വരം മാമ്പിള്ളി തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് നടത്തിയത്.
ഡാളസിലെ ഷോക്ക് നേതൃത്വം നല്‍കുന്ന ബിജിലി ജോര്‍ജ്, ബാബുക്കുട്ടി സ്‌കറിയ, ടി വി വര്‍ഗീസ്, തോമസ് കോശി, സനുപ് എബ്രഹാം എന്നിവര്‍ കിലുക്കം 25 ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഈ ഷോയിലെക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.